മദ്യ വിരോധി; കേക്ക് കഴിച്ചാലും ലഹരി, അപൂര്‍വ്വ രോഗവുമായി യുവതി
വാഷിംങ്ടണ്‍ : നാട്ടുകാരുടെ മുമ്പില്‍ കിക്കാകാന്‍ മാത്രം ചിലര്‍ മദ്യം കഴിക്കാറുണ്ട്.
എന്നാലും മദ്യം കൈകൊണ്ടു തൊടില്ല, പക്ഷെ മറ്റ് എന്തു കഴിച്ചാലും ലഹരിയാകും. കുടിച്ചു പൂസായവരെപ്പോലെയാകും. അപൂര്‍വ്വ രോഗവുമായി സാറ (38) എന്ന യുവതി വൈദ്യശാസ്ത്രത്തെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്.
യു.എസിലെ കണക്ടിക്കട്ട് സ്വദേശിനിയായ സാറാ ഒരു ചെറിയ കഷണം കേക്ക് കഴിച്ചാല്‍ മതി തലയ്ക്കു മത്തു പിടിക്കാന്‍ . കടുത്ത മദ്യവിരോധിയാണ് സാറ. പക്ഷെ ആല്‍ക്കഹോളിന്റെ വളരെ കുറച്ച് അംശം മതി സാറായെ ഫിറ്റാക്കാന്‍ .
അതിന് കേക്കാകാം, ആല്‍ക്കഹോളിന്റെ അംശമുള്ള എന്തുമാകാം. ഓട്ടോ ബ്രുവറി സിന്‍ഡ്രം (എബിസി) എന്നാണ് വൈദ്യശാസ്ത്രം ഈ അപൂര്‍വ്വ രോഗത്തിനു നല്‍കുന്ന പേര്.
ആമാശയത്തിലെ യീസ്റ്റ് അമിതമായ എത്തിനോള്‍ ഉല്‍പ്പാദിപ്പിക്കുന്നതാണ് രോഗ കാരണം. ഇത് രക്തത്തില്‍ കലരുകയും രോഗി മദ്യലഹരിയിലെന്നപോലെ ആകുകയും ചെയ്യുന്നു. വളരെ വൈകി മാത്രമേ രോഗാവസ്ഥ കണ്ടെത്താനാകു എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത.
സാറായും വൈകിയാണ് ഈ രോഗത്തെക്കുറിച്ച് അറിഞ്ഞത്. ആന്റി ഫംഗല്‍ മരുന്നുകളാണ് യീസ്റ്റിന്റെ ഉദ്പ്പാദനം കുറയ്ക്കാനായി ഡോക്ടര്‍മാര്‍ സാറായ്ക്കു നല്‍കുന്നത്. മദ്യം കഴിക്കാത്ത സാറായ്ക്ക് അസുഖം മൂര്‍ച്ഛിച്ചതോടെ കരള്‍മാറ്റ ശസ്ത്രക്രീയകൂടെ നടത്തേണ്ട അവസ്ഥയായി.