നിരവധി ഔഷധ ഗുണങ്ങളാല്‍ പപ്പായ
നമ്മുടെ വീട്ടു വളപ്പിലെ പപ്പായ (ഓമ) ചെടി നമുക്ക് ഐശ്വര്യം തന്നെയാണ്. നിരവധി വിറ്റാമിനുകള്‍ , ധാതുക്കള്‍ , ആന്റി ഓക്സിഡന്റുകള്‍ , നാരുകള്‍ എന്നിവയാല്‍ സമൃദ്ധമാണ് പപ്പായ. നിരവധി മരുന്നുകള്‍ നിര്‍മ്മിക്കാനും പപ്പായ ഉപയോഗിച്ചു വരുന്നു.
പപ്പായ വിഭവങ്ങളോ, പഴമോ കഴിച്ചാല്‍ മുഖസൌന്ദര്യം ഉണ്ടാകുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വലിയ ഗുണപ്രദം.
പപ്പായിയിലെ പപ്പെയ്ന് എന്ന എന്‍സൈം ദഹനം വര്‍ദ്ധിപ്പിക്കുന്നു. പ്രൊട്ടീനെ ദഹിപ്പിക്കാന്‍ പപ്പെയ്നും അതിലടങ്ങിയ മറ്റൊരു എന്‍സൈമായ കൈമോപപ്പെയ്നും കഴിവുള്ളതായി ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.
പപ്പായയില്‍ അടങ്ങിയിരിക്കുന്ന കാര്‍പെയ്ന്‍ എന്ന എന്‍സൈം ഹൃദയാരോഗ്യത്തിനും ഉത്തമമാണ്. പ്രായമായവരില്‍ പപ്പായ കഴിക്കുന്നതു നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നു.
മലബന്ധം തടയുന്നു., ആമാശയം കുടല് എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കുടലില്‍ അണുബാധ ഉണ്ടാകുന്നതു തടയുന്നു. ക്യാന്‍സറിനു പ്രതിരോധം സൃഷ്ടിക്കാന്‍ പപ്പായയ്ക്കു കഴിയുന്നു.
പപ്പായയുടെ നാരുകള്‍ കുടലിലെ ക്യാന്‍സര്‍ തടയുന്നതായി പഠനങ്ങള്‍ പറയുന്നു. ഇടയ്ക്കിടെ പനി, ചുമ എന്നിവ ഉണ്ടാകുന്നതു പപ്പായ തടയുന്നു. സന്ധിവാതം, ഓസ്റ്റിയോ പൊറോസിസ് എന്നിവ മൂലമുണ്ടാകരുന്ന നീരും വേദനയും ശമിപ്പിക്കുന്നതിനും പപ്പായ ഫലപ്രദം.
ശരീരത്തിനു മുറിവുണ്ടായാല്‍ പപ്പായയുടെ കറ പുരട്ടിയാല്‍ മുറിവുണങ്ങുന്നു. ആമാശയത്തിലെ കൃമി, വിര എന്നിവയെ പപ്പായ ശമിപ്പിക്കുന്നു. പ്രമേഹം, ഹൃദയരോഗങ്ങള്‍ എന്നിവയെ തടയുന്നു.