53 വര്‍ഷം മുമ്പ് കളഞ്ഞുപോയ പേഴ്സ് അന്റാര്‍ട്ടിക്കയില്‍നിന്നും കണ്ടെത്തി

Breaking News USA

53 വര്‍ഷം മുമ്പ് കളഞ്ഞുപോയ പേഴ്സ് അന്റാര്‍ട്ടിക്കയില്‍നിന്നും കണ്ടെത്തി
അമേരിക്കക്കാരനായ പോള്‍ ഗ്രഷമിയ്ക്ക് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പേഴ്സ് നഷ്ടപ്പെട്ടിരുന്നു.

പിന്നീട് താന്‍ അത് ഓര്‍ത്തതേയില്ല. എന്നാല്‍ 53 വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞ ദിവസം തനിക്കു നഷ്ടപ്പെട്ട പേഴ്സ് അതേപടി തിരികെ കിട്ടിയിരിക്കുന്നു.

കാലിഫോര്‍ണിയയിലെ സാന്റിയാഗോയില്‍നിന്നുള്ള പോള്‍ ഇപ്പോള്‍ വീട്ടില്‍ വിശ്രമ ജീവിതം നയിച്ചു വരികയാണ്.

1967 ഒക്ടോബറില്‍ അന്റാര്‍ട്ടിക്കയില്‍ യു.എസ്. നേവിയിലെ മെട്രോളജിസ്റ്റായി ജോലി നോക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പേഴ്സ് നഷ്ടപ്പെട്ടത്. 5 പതിറ്റാണ്ടുകള്‍ക്കുശേഷം ആ പേഴ്സ് കൈകളിലെത്തുമ്പോള്‍ അതിനുള്ളില്‍ പോളിന്റെ നേവല്‍ ഐ.ഡി., ഡ്രൈവിങ് ലൈസന്‍സ്, ആദായനികുതിയുമായി ബന്ധപ്പെട്ട രേഖകള്‍ തുടങ്ങിയവയും ഉണ്ടായിരുന്നു.

ഭൂമിയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മക്മെല്‍ഡോ സ്റ്റേഷനിലെ ഒരു കെട്ടിടം പൊളിക്കുന്നതിനിടെ അവിടത്തെ ലോക്കറിനു പിന്നില്‍നിന്നായിരുന്നു പേഴ്സ് തിരികെ കിട്ടിയത്. കെട്ടിടം പൊളിക്കുന്നതിനിടയില്‍ രണ്ട് പേഴ്സുകളാണ് അധികൃതര്‍ക്ക് ലഭിച്ചത്.

ഇതില്‍ ഒന്ന് പോളിന്റെയും മറ്റൊന്ന് പൌള്‍ ഹവാര്‍ഡ് എന്ന മറ്റൊരാളിന്റേതുമായിരുന്നു. എന്നാല്‍ ഹവാര്‍ഡ് 2016-ല്‍ അന്തരിച്ചിരുന്നു. തന്റെ നഷ്ടപ്പെട്ട പേഴ്സ് തിരികെകിട്ടിയ ചരിത്ര സന്തോഷത്തിലാണ് പോളും ഭാര്യ കരോള്‍ സലാസറും.