പാക്കിസ്ഥാനിലെ വെള്ളപ്പൊക്ക ദുരിതം; പീഢനങ്ങള്‍ക്കിടയിലും സഹായഹസ്തവുമായി ക്രൈസ്തവ സമൂഹം

പാക്കിസ്ഥാനിലെ വെള്ളപ്പൊക്ക ദുരിതം; പീഢനങ്ങള്‍ക്കിടയിലും സഹായഹസ്തവുമായി ക്രൈസ്തവ സമൂഹം

Breaking News Global

പാക്കിസ്ഥാനിലെ വെള്ളപ്പൊക്ക ദുരിതം; പീഢനങ്ങള്‍ക്കിടയിലും സഹായഹസ്തവുമായി ക്രൈസ്തവ സമൂഹം

ലാഹോര്‍: ആഗസ്റ്റ് മാസത്തില്‍ പാക്കിസ്ഥാനില്‍ കനത്ത വെള്ളപ്പൊക്കമുണ്ടായി. വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ ഖ്വയിസ തുടര്‍ച്ചയായ മഴ മൂലം സര്‍വ്വ നാശം വിതച്ചതിനാല്‍ സമൂഹം ഒന്നടങ്കം അതീവ ദുരിതത്തിലും ജാഗ്രതയിലുമായിരിക്കുന്നുവെന്നും ഇസ്ളാമബാദ്-റാവല്‍പിണ്ടി രൂപതയുടെ വികാരി ജനറല്‍ ആസിഫ് ജോണ്‍ ഖോഖര്‍ പറഞ്ഞു.

ബൂബര്‍, സ്വാത്, ബജൌര്‍ തുടങ്ങിയ ജില്ലകളില്‍ കനത്ത നാശനഷ്ടങ്ങളും മണ്ണിടിച്ചിലുകളും വ്യാപകമായ കുടിയിറക്കവുമുണ്ടായിട്ടുണ്ട്. സ്വാത് വളരെ ഗുരുതരമാണ്.

രാജ്യം സഹായത്തിനായി മുട്ടുകുത്തി നില്‍ക്കുകയാണ്. ഖോഖര്‍ പറഞ്ഞു. ആഗസ്റ്റ് ഒടുവിലെ കണക്കു പ്രകാരം 800 ലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്ന് രണ്ട് ലക്ഷത്തിലധികം ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. രവി, ചെനാബ്, സത്ലജ് നദികള്‍ക്കു സമീപമുള്ള ഗ്രാമങ്ങളില്‍നിന്നും ആളുകളെ മാറ്റി പാര്‍പ്പിച്ചു. പഞ്ചാബ് പ്രവിശ്യയാണ് വെള്ളപ്പൊക്കം ഏറ്റം കൂടുതല്‍ നാശം വിതച്ചത്.

അണക്കെട്ടുകളില്‍നിന്നുള്ള വെള്ളം കരകവിഞ്ഞതിനാല്‍ ഒന്നരലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചതായും പ്രതിസന്ധികള്‍ക്കിടയില്‍ ചാരിറ്റി സംഘടനകളും പ്രാദേശിക ക്രിസ്ത്യന്‍ സഭകളിലെ അംഗങ്ങളും ഒറ്റക്കെട്ടായി ക്രിസ്ത്യന്‍ മുസ്ളീം ഇരകള്‍ക്ക് സഹായഹസ്തം നീട്ടി.

ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ഭക്ഷണവും മറ്റ് അടിസ്ഥാന സൌകര്യങ്ങളും ഒരുക്കി. ചര്‍ച്ചുകളും സ്കൂളുകളും, ഇടവകകളും അഭയാര്‍ത്ഥി കേന്ദ്രങ്ങളായി മാറിയെന്നും ഇതില്‍ വ്യത്യാസമില്ലാതെ എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുവെന്നും ലാഹോര്‍ നഗരത്തിലെ കത്തോലിക്കാ പുരോഹിതന്‍ ഫ്രാന്‍സിസ് ഗുല്‍സാര്‍ പറഞ്ഞു.

മുസ്ളീം ഭൂരിപക്ഷ പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ നിരന്തരം ആക്രമണങ്ങള്‍ക്കും പീഢനങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്തില്‍ ഇവിടെ ക്രൈസ്തവരുടെ ദൈവസ്നേഹം പൊതുവായി പ്രകടിപ്പിക്കുവാന്‍ ഏറ്റവും സാദ്ധ്യമായത് ശ്രദ്ധയാകര്‍ഷിക്കപ്പെട്ടു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.