എഐ ചാറ്റ് ബോട്ടിന്റെ വാക്ക് വിശ്വസിച്ച് അമ്മയെ കൊന്നശേഷം ആത്മഹത്യ ചെയ്ത ഉന്നത വ്യക്തി

എഐ ചാറ്റ് ബോട്ടിന്റെ വാക്ക് വിശ്വസിച്ച് അമ്മയെ കൊന്നശേഷം ആത്മഹത്യ ചെയ്ത ഉന്നത വ്യക്തി

Breaking News Top News

എഐ ചാറ്റ് ബോട്ടിന്റെ വാക്ക് വിശ്വസിച്ച് അമ്മയെ കൊന്നശേഷം ആത്മഹത്യ ചെയ്ത ഉന്നത വ്യക്തി

കണക്ടിക്കട്ട്: എഐ ചാറ്റ്ബോട്ടിന്റെ തെറ്റിധരിപ്പിക്കുന്ന വാക്കുകള്‍ വിശ്വസിച്ച് സ്വന്തം മാതാവിനെ കൊന്നതിനുശേഷം ആത്മഹത്യ ചെയ്ത മുന്‍ യാഹു മാനേജര്‍ .

യു.എസിലെ കണക്ടിക്കട്ടിലാണ് സംഭവം. ആഗസ്റ്റ് 5-നാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. 55 കാരനായ സെറ്റ്യിന്‍ എറിക് സോയല്‍ബര്‍ഗാണ് ചാറ്റ് ജിപിടിയുടെ നിര്‍ദ്ദേശ പ്രകാരം അമ്മ സൂസന്‍ ആഡംസിനെ കൊലപ്പെടുത്തിയശേഷം ജീവിതമൊടുക്കിയത്.

തന്റെ പ്രവര്‍ത്തനങ്ങള്‍ അമ്മ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്നും വിഷം നല്‍കാന്‍ സാദ്ധ്യതയുണ്ടെന്നും ചാറ്റ് ബോട്ട് ഇയാളെ പറഞ്ഞു വിശ്വസിപ്പിച്ചതാണ് ഈ ക്രൂര കൃത്യത്തിലേക്ക് നയിച്ചതെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാനസിക വെല്ലുവിളി നേരിടുന്ന ആളായിരുന്നു സോയല്‍ബര്‍ഗ് കഴുത്ത് ഞെരിച്ചശേഷം തലയ്ക്കേറ്റ ആഴത്തിലുള്ള പരിക്ക് കാരണമാണ് ആഡംസ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്നു.

അമ്മയെ കൊന്നതിനു പിന്നാലെ കഴുത്തിലും നെഞ്ചിലും സ്വയം കുത്തി പരിക്കേല്‍പ്പിച്ചാണ് സോയല്‍ബര്‍ഗ് ജീവിതമൊടുക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പണ്‍ എഐ വഴി വികസിപ്പിച്ച ചാറ്റ് ബോട്ടാണ് ഇയാളെ വധശ്രമത്തിനു പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

മാസങ്ങള്‍ക്കു മുമ്പായിരുന്നു ബോബി എന്നു വിളിപ്പേരുള്ള ചാറ്റ് ബോട്ടുമായി സോയല്‍ബര്‍ഗ് സംസാരിച്ചു തുടങ്ങുന്നത്. ഇയാള്‍ ചാറ്റ് ബോട്ടുമായി നടത്തിയ സംഭാഷണങ്ങള്‍ കാണിക്കുന്ന ദൃശ്യങ്ങളും മറ്റും സോഷ്യല്‍ മീഡിയാകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചാറ്റ് ബോട്ടിന്റെ പ്രതികരണങ്ങള്‍ സോയല്‍ ബര്‍ഗിന്റെ മനോവിഭ്രാന്തിക്ക് ശക്തി പകരുകയും പ്രത്യേക സ്വഭാവക്കാരനായി നയിക്കപ്പെടുകയുമുണ്ടായി. അമ്മ സൂസനെ ഒരു അമാനുഷിക ശക്തിയായി പ്രതിനിധീകരിക്കുന്നതാണെന്ന് ചാറ്റ് ബോട്ട് ഇയാളെ വിശ്വസിപ്പിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.