ഏകാധിപതി പ്രജകളോട്; 2025 വരെ കുറച്ചു ഭക്ഷണം കഴിക്കുക

ഏകാധിപതി പ്രജകളോട്; 2025 വരെ കുറച്ചു ഭക്ഷണം കഴിക്കുക

Asia Breaking News

കൊറിയന്‍ ഏകാധിപതി പ്രജകളോട്; 2025 വരെ കുറച്ചു ഭക്ഷണം കഴിക്കുക
പ്യോംഗ്യാങ്: രാജ്യത്ത് ഭക്ഷ്യ പ്രതിസന്ധി കടുത്തതിനാല്‍ 2025 വരെ ജനങ്ങള്‍ കുറച്ച് ഭക്ഷണം കഴിച്ചാല്‍ മതിയെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ ‍. രാജ്യത്ത് ഭക്ഷ്യ ക്ഷാമം രൂക്ഷമായിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ജനസംഖ്യയുടെ അനുപാതത്തിന് അനുസരിച്ച് അളവിന് ഉല്‍പ്പാദനം നടക്കാത്തതിനാല്‍ രാജ്യത്ത് ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്.

കാര്‍ഷിക മേഖല രാജ്യത്തിന്റെ ധാന്യം ഉല്‍പ്പാദിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതാണ് പ്രതിസന്ധിക്കു കാരണമായതെന്നും കിം പറഞ്ഞു. അടുത്തിടെയുണ്ടായ ചുഴലിക്കാറ്റിലും കോവിഡ് പ്രതിസന്ധിയിലും ഉത്തര കൊറിയയിലെ കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.

കനത്ത മഴയില്‍ മിക്ക പ്രദേശങ്ങളിലും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് നടന്ന ചര്‍ച്ചയില്‍ ഭക്ഷ്യ പ്രതിസന്ധി ചുരുങ്ങിയത് 2025 വരെയെങ്കിലും നീണ്ടുനില്‍ക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഉത്തരകൊറിയയുടെ ആണവ പദ്ധതികള്‍ മൂലം ലോകരാഷ്ട്രങ്ങള്‍ സാമ്പത്തിക ഉപരോധമടക്കം ഏര്‍പ്പെടുത്തിയത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

ലോകത്ത് ക്രൈസ്തവരെ പീഢിപ്പിക്കുന്നതില്‍ വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാഷ്ട്രമാണ് ഉത്തര കൊറിയ.

മതസ്വാതന്ത്ര്യം നിഷേധിക്കുന്ന രാജ്യത്ത് മിഷണറിമാരെയും ക്രൈസ്തവ വിശ്വാസികളെയും അതിക്രൂരമായി പീഢിപ്പിക്കുന്നുണ്ട്. ആയിരക്കണക്കിനു വിശ്വാസികളും മിഷണറിമാരും തടവറകളില്‍ വര്‍ഷങ്ങളായി നരകയാതന അനുഭവിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.