അറ്റ്ലാന്റിക് സമുദ്രത്തില്‍ കണ്ടെത്തിയത് 3355 ബാരല്‍ ആണവ മാലിന്യം: ക്യാന്‍സര്‍ മുതലായ മാരക രോഗങ്ങള്‍ക്ക് സാദ്ധ്യത
അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നും ശാസ്ത്രജ്ഞരുടെ സംഘം കണ്ടെത്തിയത് 3355 ബാരല്‍ റേഡിയോ ആക്ടീവ് മാലിന്യം.
ഫ്രാന്‍സില്‍നിന്നും നൂറുകണക്കിനു മൈലുകള്‍ അകലെ ഉള്‍ക്കടലില്‍ 13,000 അടി താഴ്ചയില്‍ നിന്നാണ് ഇവ കണ്ടെത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കടലിന്റെ അടിത്തട്ടില്‍ ചിതറിക്കിടക്കുന്ന ആണവ മാലിന്യങ്ങള്‍ നിറച്ച യഥാര്‍ത്ഥ ബാരലുകളുടെ ഒരു ചെറിയ ഭാഗം മാത്രമാണിത്.
1946-നും 1990-നും ഇടയില്‍ കരയിലെ മനുഷ്യര്‍ സുരക്ഷിതമായി ഇരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണെന്നു കരുതി യൂറോപ്യന്‍ രാജ്യങ്ങള്‍ 2,00,000-ത്തിലധികം ബാരലുകള്‍ കടലിലേക്ക് തള്ളിയിരുന്നു.
ആണവ സുരക്ഷയ്ക്കു മാലിന്യ സംസ്ക്കരണം ഉറപ്പാക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന 34 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സ്ഥാപനമായ ന്യൂക്ളിയര്‍ എനര്‍ജി ഏജന്‍സിയുടെ (എന്‍ഇഎ) മേല്‍നോട്ടത്തിലായിരുന്നു ഈ നിര്‍മ്മാര്‍ജ്ജനം.
എന്നാല്‍ ഈ മാലിന്യങ്ങള്‍ ഭക്ഷ്യ ശൃംഖലയിലൂടെ മനുഷ്യരിലേക്ക് എത്തുമെന്ന് ആശങ്കപ്പെടുകയാണ് ശാസ്ത്രജ്ഞര്‍. ഈ ബാരലുകളിലുള്ള റേഡിയോ ആക്ടീവ് വസ്തുക്കള്‍ സമുദ്ര ജീവികള്‍ ആഗീരണം ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും തുടര്‍ന്ന് സമുദ് ജീവികളിലേക്കും അവയെ ഭക്ഷിക്കുക വഴി മനുഷ്യരിലേക്കും പ്രവേശിക്കുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു.
ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ബാധിക്കാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ബാരലുകളുടെ കാലാവധി 20 മുതല്‍ 26 വര്‍ഷം വരെയാണ്. എന്നാല്‍ ആ സമയം കഴിഞ്ഞതിനാല്‍ ഇനി എന്താണ് ഈ ബാരലുകള്‍ക്ക് സംഭവിക്കുകയെന്ന് മനസ്സിലാക്കാനുള്ള ദൌത്യത്തിലാണ് ഫ്രഞ്ച് ശാസ്ത്രജ്ഞര്‍.

