ക്രിസ്ത്യാനികള്‍ മുസ്ലീമായില്ലെങ്കില്‍ പൊരുതും, സ്ത്രീകളെ തട്ടിക്കൊണ്ടുപോകും;

Breaking News Global Middle East

ക്രിസ്ത്യാനികള്‍ മുസ്ലീമായില്ലെങ്കില്‍ പൊരുതും, സ്ത്രീകളെ തട്ടിക്കൊണ്ടുപോകും; മത പുരോഹിതന്റെ ഭീഷണി
ബാഗ്ദാദ് : ക്രിസ്ത്യാനികള്‍ ഇസ്ലാം മതത്തിലേക്കു പരിവര്‍ത്തനം ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ അവര്‍ക്കുവേണ്ടി പൊരുതും, സ്ത്രീകളെ തട്ടിക്കൊണ്ടുപോകും, ചര്‍ച്ചുകള്‍ എല്ലാം നശിപ്പിക്കും – ഇറാക്കിലെ സമുന്നത ഷിയാ മുസ്ലീം നേതാവായ അയത്തൊള്ള അഹമ്മദ് അല്‍ – ബാഗ്ദാദിയുടേതാണ് ഈ ഭീഷണി.

 

ക്രിസ്ത്യാനിയായി ഇറാക്കില്‍ ജീവിക്കുന്നവര്‍ മൂന്നില്‍ ഒന്നു തിരഞ്ഞെടുക്കണം. ഒന്നുകില്‍ മതം മാറി മുസ്ലീമാകുക, അല്ലായെങ്കില്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ അനുസരിച്ച് ജീവിക്കുക. മൂന്നമതായി മുസ്ലീങ്ങള്‍ക്ക് ജസിയ (അമിതമായ നികുതി) നല്‍കി ജീവിക്കുക.

 

ഇല്ലായെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമാകുമെന്നാണ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് മത പുരോഹിതന്റെ ഇത്തരം കമന്റുകള്‍ ഉണ്ടായത്.

 

ഇസ്രായേല്‍ ഒരിക്കല്‍ ഇസ്ലാം മതത്തിലേക്കു വന്നു ജിഹാദ് നടത്തി. ഇപ്പോഴത്തെ പലസ്തീനിനെ ഉദ്ദേശിച്ചാണ് ഇത് പറഞ്ഞത്. 7-നൂറ്റാണ്ടില്‍ പ്രവാചകനു ശേഷം തുര്‍ക്കി, വടക്കന്‍ ആഫ്രിക്ക, മദ്ധ്യ ഏഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഇസ്ലാം വന്നു. ഇതുപോലെ ഇനിയും ജിഹാദ് ഉണ്ടാകുമെന്നും അയത്തൊള്ള വ്യക്തമാക്കി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.