ലോക സന്തോഷ പട്ടികയില്‍ ഫിന്‍ലാന്‍ഡ് ഒന്നാമത്; ഇന്ത്യ 118-ാം സ്ഥാനത്ത്

Breaking News India

ലോക സന്തോഷ പട്ടികയില്‍ ഫിന്‍ലാന്‍ഡ് ഒന്നാമത്; ഇന്ത്യ 118-ാം സ്ഥാനത്ത്

ന്യൂഡെല്‍ഹി: ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഫിന്‍ലാന്‍ഡ്. വേള്‍ഡ് ഹാപ്പിനസ് 2025 ലെ റിപ്പോര്‍ട്ട് പ്രകാരം തുടര്‍ച്ചയായ എട്ടാം തവണയാണ് ഫിന്‍ലാന്‍ഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

കഴിഞ്ഞ വര്‍ഷം 126-ാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക്. സാമ്പത്തിക സാമൂഹിക വെല്ലുവിളികളുണ്ടായിരുന്നിട്ടും പാക്കിസ്ഥാനിലെ ജനങ്ങള്‍ ഇന്ത്യയേക്കാള്‍ സന്തുഷ്ടരാണെന്ന് തെളിയിച്ചു. 109-മത്തെ സ്ഥാനത്താണ് പാക്കിസ്ഥാന്‍.

ഓക്സ്ഫഡ് സര്‍വ്വകലാശാലയിലെ വെല്‍ബീയിംഗ് റിസര്‍ച്ച് സെന്ററാണ് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഫിന്‍ലാന്‍ഡിനു പിന്നാലെ ഡെന്മാര്‍ക്ക്, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് യഥാക്രമം ആദ്യ നാലു സ്ഥാനങ്ങളില്‍.

സ്ത്രീകളുടെയടക്കം മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന് ആരോപിക്കപ്പെടുന്ന അഫ്ഗാനിസ്ഥാനാണ് പട്ടികയിലെ ഏറ്റവും പിന്നിലുള്ള രാജ്യം. അമേരിക്ക 24-മത്തെ സ്ഥാനത്താണ്.

പ്രതിശീര്‍ഷ ജിഡിപി, സാമൂഹിക പിന്തുണ, ആയുര്‍ദൈര്‍ഘ്യം, ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം, ഉദാരത, അഴിമതിയെക്കുറിച്ചുള്ള ധാരണകള്‍ തുടങ്ങിയ സൂചികകള്‍ പ്രകാരമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.