ഇന്ത്യന്‍ സംഗീതോപകരണങ്ങളുടെ ശബ്ദങ്ങള്‍ ഇനി വാഹനത്തിന്റെ ഹോണുകളായി ഉപയോഗിക്കും

ഇന്ത്യന്‍ സംഗീതോപകരണങ്ങളുടെ ശബ്ദങ്ങള്‍ ഇനി വാഹനത്തിന്റെ ഹോണുകളായി ഉപയോഗിക്കും

Breaking News India

ഇന്ത്യന്‍ സംഗീതോപകരണങ്ങളുടെ ശബ്ദങ്ങള്‍ ഇനി വാഹനത്തിന്റെ ഹോണുകളായി ഉപയോഗിക്കും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സംഗീതോപകരണങ്ങളുടെ ശബ്ദങ്ങള്‍ വാഹനത്തിന്റെ ഹോണുകളായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ പദ്ധതി. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരിയാണ് ഇക്കാര്യം അറിയിച്ചത്.

ഓടക്കുഴല്‍, തബല, വയലിന്‍, ഹാര്‍മോണിയം തുടങ്ങിയവയുടെ ശബ്ദങ്ങളാണ് വാഹനത്തിന്റെ ഹോണുകളായി ഉപയോഗിക്കാന്‍ പദ്ധതിയിടുന്നതെന്ന് അദ്ദേഹം ഒരു പരിപാടിയില്‍ വ്യക്തമാക്കി.

കൂടാതെ രാജ്യത്ത് വായു മലിനീകരണത്തിന്റെ 40 ശതമാനം കാരണം വാഹനങ്ങളാണെന്നും അതിനാല്‍ കേന്ദ്രം അത് ചെറുക്കാന്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വാഹനങ്ങള്‍ക്ക് മെഥനോള്‍, എഥനോള്‍ തുടങ്ങിയ ഹരിത ജൈവ ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ മോദി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും നിതിന്‍ ഗഡ്ക്കരി വ്യക്തിമാക്കി.

അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായി ഇന്ത്യയെ മാറ്റും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.