ദാവീദ് രാജാവിന്റെ കാലത്തെ ധൂമ്രവര്‍ണ്ണം കണ്ടെത്തി

ദാവീദ് രാജാവിന്റെ കാലത്തെ ധൂമ്രവര്‍ണ്ണം കണ്ടെത്തി

Breaking News Middle East

ദാവീദ് രാജാവിന്റെ കാലത്തെ ധൂമ്രവര്‍ണ്ണം കണ്ടെത്തി
യെരുശലേം: ദാവീദ് രാജാവിന്റെ രാലത്തേത് എന്നു കരുതപ്പെടുന്ന ധൂമ്രവര്‍ണ്ണം (പര്‍പ്പിള്‍ കളര്‍ ‍) പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

യെരുശലേമിന് 220 കിലോമീറ്റര്‍ തെക്ക് തിമ്നായില്‍ സ്ളേവ്സ് ഹില്‍സ് എന്ന ഉല്‍ഖനന മേഖലയില്‍ നിന്ന് കണ്ടെത്തിയ തുണിക്കഷണത്തിലാണ് ചായമുണ്ടായിരുന്നത്. കാര്‍ബണ്‍ ഡേറ്റിംഗില്‍ ബിസി 1000-ത്തിനോടടുത്തു പഴക്കമുണ്ടെന്ന് നിര്‍ണയിച്ചു.

ഇത്രയും പഴക്കമുള്ള ധൂമ്രവര്‍ണ്ണ തുണി കണ്ടെത്തുന്നത് ഇത് ആദ്യമാണെന്ന് ഇസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയുടെ ഗവേഷണ സംഘത്തിലെ അംഗമായ ഡോ. നാമ സുകനിക പറയുന്നു.

രാജാവ്, ഉന്നതകുലജാതന്‍ ‍, പുരോഹിതര്‍ മുതലായവര്‍ മാത്രമാണ് ഈ നിറത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് വളരെ ദുര്‍ലഭമായ നിറത്തിലുള്ള വസ്ത്രങ്ങള്‍ക്ക് അന്നു സ്വര്‍ണത്തേക്കാള്‍ വിലയുണ്ടായിരുന്നു. നിറം മങ്ങില്ലെന്ന സവിശേഷതയുമുണ്ട്.

കണ്ടെത്തിയ ധൂമ്രവര്‍ണ്ണം ഉപയോഗിച്ചിരുന്ന കാലത്ത് ദാവീദായിരുന്നു രാജാവ്. വിശുദ്ധ ബൈബിളില്‍ ധൂമ്രനൂല്‍ ‍, ധൂമ്രവസ്ത്രം (പുറപ്പാട് 25:4, സംഖ്യാ. 4:13, എസ്ഥേര്‍ 8:15) എന്നിവിടങ്ങളില്‍ കാണാം.

ശലോമോന്‍ രാജാവ് തനിക്ക് ലെബാനോനിലെ മരംകൊണ്ട് ഒരു പല്ലക്കുണ്ടാക്കിയെന്നും അതിന്റെ ഇരിപ്പിടം രക്താംബരംകൊണ്ടുള്ളതെന്നും (ഉത്തമഗീതം 3:9,10) പറയുന്നു.

പുതിയ നിയമത്തില്‍ ലൂക്കോസിന്റെ സുവിശേഷത്തില്‍ ധനവാന്‍ ധൂമ്ര വസ്ത്രം ധരിച്ചിരുന്നെന്നും (16:19), അപ്പോസ്തോല പ്രവര്‍ത്തിയുടെ പുസ്തകത്തില്‍ തുയത്തൈര പട്ടണക്കാരത്തിയായ ലുദിയ രക്താംബരം വില്‍ക്കുന്ന (16:14) ചരിത്രവും വിവരിക്കുന്നുണ്ട്.