അവര്‍ ഞങ്ങളെ മരിക്കാനായി അയയ്ക്കുന്നു: ഹിസ്ബുള്ള പ്രവര്‍ത്തകരുടെ സങ്കടം പുറത്തായി
കഴിഞ്ഞ ആഴ്ച ഹിസ്ബുള്ളയുടെ റാദാവാന്‍ ഫോര്‍സിലെ രണ്ട് തീവ്രവാദികള്‍ യിസ്രായേല്‍ പ്രതിരോധ സേനയുടെ പിടിയിലായി.
അവരെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. “ഹിസ്ബുള്ള ഞങ്ങളെ മരിക്കാനായി അയച്ചിരിക്കുന്നു…. അയത്തുള്ള ഖമേനിയുടെ മരണത്തില്‍ പ്രതികാരം ചെയ്യാനെന്ന പേരിലാണ്”.
ഐഡിഎഫിന്റെ യൂണിറ്റ് 504 ചോദ്യം ചെയ്യല്‍ സെക്ഷനില്‍ സൈനിക ആത്മവിശ്വാസം തകര്‍ന്നിരിക്കുന്നത് പുറത്തായി. പോരാടാനുള്ള ശക്തിയും ധൈര്യവും ഇല്ല എന്നു ഒരു പ്രവര്‍ത്തകന്‍ പറഞ്ഞു.
ഒന്നര വര്‍ഷത്തെ യുദ്ധത്തിനുശേഷം ഞങ്ങള്‍ ക്ഷീണിതരാണെന്ന് രണ്ട് പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടി.
ഇറാന്റെ മുന്‍ പരമോന്നത നേതാവ് അയത്തുള്ള ഖമേനിയുടെ മരണത്തിനു പ്രതികാരം ചെയ്യുക എന്നതാണെന്നും ഇരുവരും സമ്മതിച്ചു.
2023-ലെ ഹിസ്ബുള്ള-യിസ്രായേല്‍ യുദ്ധത്തിനുശേഷം ഞങ്ങള്‍ ക്ഷീണിതരാണ്. ആരോഗ്യം നശിച്ചു. വീടും കുട്ടികളുമുണ്ട് ഒരാള്‍ പറഞ്ഞു.
മറ്റൊരു തീവ്രവാദി പറഞ്ഞത്: തന്റെ കമാന്‍ഡര്‍മാരില്‍ നിന്ന് തനിക്കു ലഭിച്ച പെരുമാറ്റത്തെക്കുറിച്ചാണ്. ഇത് ഒരു മൃഗത്തെ അയയ്ക്കുന്നതുപോലെയാണ്.
അയാള്‍ക്ക് അതിനെക്കുറിച്ച് താല്‍പ്പര്യമില്ല. ആ വ്യക്തി എങ്ങനെ കഴിയും, എങ്ങനെ ഉറങ്ങും, എന്ത് കഴിക്കും, പരിക്കേറ്റാല്‍ എന്തു ചെയ്യണം? എന്ന് ഞങ്ങള്‍ക്ക് അറിയില്ല.
ഒരു നായ മറ്റൊരു നായയെ യുദ്ധത്തിനു അയയ്ക്കുന്നതുപോലെ. പിന്നെ എന്തിനാണ് നിങ്ങള്‍ പുറപ്പെട്ടത് എന്ന ചോദ്യത്തിന് മരിക്കാന്‍ എന്നു മറുപടി പറഞ്ഞു.
ഐഡിഎഫിന്റെ ഗിവതി ബ്രിഗേഡ് തെക്കന്‍ ലെബനനില്‍ നിന്നു നിരവധി ഹിസ്ബുള്ള തീവ്രവാദികളെ പിടികൂടി ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയിരുന്നു.

