ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ച കുടുംബത്തെ ആക്രമിച്ചു

ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ച കുടുംബത്തെ ആക്രമിച്ചു

Breaking News India

ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ച കുടുംബത്തെ ആക്രമിച്ചു

ഛത്തീസ്ഗഢില്‍ ക്രൈസ്തവ വിശ്വാസത്തെ ഉപേക്ഷിച്ച് ഹിന്ദു മതത്തിലേക്ക് തിരികെ വരുവാനുള്ള മതമൌലിക വാദികളുടെ ആവശ്യം നിരാകരിച്ച ഒരു കുടുംബത്തിലെ നാല് അംഗങ്ങളെ ക്രൂരമായി ആക്രമിച്ചു.

സുക്മ ജില്ലയിലെ കൊറ ഗ്രാമപഞ്ചായത്തിലെ അശ്രിത് ഗ്രാമത്തില്‍ ഏപ്രില്‍ 14-നാണ് ആക്രമണ സംഭവം നടന്നത്.

ആക്രമണത്തിനിരയായവര്‍ ദമ്പതികളും അവരുടെ മക്കളുമാണ്. സോഡി മോട്ടു, സോഡി പൈകെ, വെട്ടിശാന്തി, മാഡ്വി മംഗള്‍ എന്നിവരാണ് ക്രൂരമായ മര്‍ദ്ദനത്തില്‍ ഇരകളായത്.

കുടുംബത്തെ ഹിന്ദു മതത്തിലേക്കുള്ള പുനപരിവര്‍ത്തന ചടങ്ങായ ഘര്‍വാപസിക്ക് വിധേരാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോഴായിരുന്നു ആക്രമണം.

ഗുരുതരമായി പരിക്കേറ്റവരെ സുക്മ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ട് വര്‍ഷം മുമ്പ് ആക്രമിക്കപ്പെട്ടപ്പോള്‍ ആ സമയത്ത് പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് ഇതുവരെ കോടതിയില്‍ പരിഗണിച്ചിട്ടില്ലെന്ന് കുടുബം പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.