ചൈനയില്‍ കൊറോണ വൈറസിനോടനുബന്ധിച്ച് വിവാഹ മോചന വൈറസും വ്യാപകമാകുന്നു
ബീജിംഗ്: 4 മാസക്കാലമായി ചൈനയില്ത്തുടങ്ങി ലോകം മുഴുവന്‍ വിറപ്പിച്ചുകൊണ്ടിരിക്കുന്ന മാരക വൈറലായ കൊറോണ വരുത്തിക്കൊണ്ടിരിക്കുന്ന വിനാശം വര്‍ണ്ണിക്കാനാവാത്തതാണ്.
ഈ വാര്‍ത്ത തയ്യാറാക്കിയ നിമിഷംവരെ ലോകത്ത് 6700-ഓളം പേര് മരിക്കുകയും ഒന്നേമുക്കാല്‍ ലക്ഷം പേര്‍ക്ക് കൊറോണ വൈറസ് ബാധിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനോടകം ഭരണ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു. കര-വ്യോമ-നാവിക മാര്‍ഗ്ഗം താറുമാറായി. വ്യാപാര സ്ഥാപനങ്ങള്‍ , പൊതുമേഖലാ സ്ഥാപനങ്ങള്‍ , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മിക്കതും അടഞ്ഞു കിടക്കുന്നു. പല സ്ഥലങ്ങളിലും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഇതിനിടയില്‍ മനുഷ്യരുടെ ഇടയില്‍ പല അത്ഭുതങ്ങളും നടന്നു വരുന്നു.
പല ആള് ദൈവങ്ങളും, പല മിടുക്കന്മാരും തങ്ങള്‍ ഒന്നുമല്ലെന്ന് തെളിയിച്ചു കഴിഞ്ഞു. ചെറിയവര്‍ മുതല്‍ വലിയവര്‍ വരെ ബൈബിള്‍ പറയുന്നതുപോലെ ഒരു ശ്വാസത്തിനു തുല്യമാണ്. ഈ പ്രതിസന്ധിയില്‍ പല കുടുംബങ്ങളിലും അകലങ്ങളില്‍ ജോലിയോടനുബന്ധിച്ചോ മറ്റും പോയവര്‍ ഒന്നിച്ചു കുടുംബങ്ങളായി താമസിക്കുവാനും ഇടയാക്കി.
എന്നാല്‍ നേരെ വിപരീത ഫലങ്ങളും ഉണ്ടാക്കിയെന്നതാണ് ഏറെ രസകരം. തെക്ക്-പടിഞ്ഞാറന്‍ ചൈനയിലെ ദൌജോയില് വിവാഹമോചനം വര്ദ്ധിച്ചുവരുന്നുവത്രെ. 300 ദമ്പതികള്‍ വിവാഹ മോചനത്തിനു തയ്യാറായിക്കഴിഞ്ഞു.
3 ആഴ്ചത്തെ കണക്കനുസരിച്ച് കൊറോണയോടെ വീട്ടില്‍ അടച്ചിരുന്നപ്പോഴുണ്ടായ തര്‍ക്കങ്ങളും പ്രശ്നങ്ങളുമാണ് വിവാഹ മോചനത്തിന്റെ വക്കില്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. എന്തായാലും ഈ പകര്‍ച്ചവ്യാധി മനുഷ്യന്റെ എല്ലാ മേഖലയെയും ബാധിച്ചിരിക്കുകയാണ്. വിവാഹ മോചനക്കേസുകള്‍ ഇനിയും കൂടാനാണ് സാധ്യതയെന്നു പറയപ്പെടുന്നു.

