ഇറാന്‍ ഭരണകൂടം വീഴുന്നതുവരെ ദൌത്യം തുടരുമെന്ന് മൊസാദ്
ഇരാന്‍ ഭരണകൂടത്തിന്റെ പതനം ഉറപ്പാക്കുന്നതുവരെ തങ്ങളുടെ ദൌത്യം തുടരുമെന്ന് യിസ്രായേല്‍ ചാര സംഘടനയായ മൊസാദ് തലവന്‍.
അടുത്തിടെ നടന്ന യു.എസ് യിസ്രായേല്‍ സൈനിക നീക്കത്തിനിടയില്‍ ഇറാന്റെ തലസ്ഥാന നഗരിക്കുള്ളില്‍ മൊസാദ് രഹസ്യ ഓപ്പറേഷനുകള്‍ നടത്തിയതായി യിസ്രായേല്‍ ഇന്റലിജന്‍സ് മേധാവി വെളിപ്പെടുത്തി.
മൊസാദിന്റെ ദൌത്യം അവസാനിപ്പിച്ചിട്ടില്ലെന്നും സര്‍ക്കാരിന്റെ പതനമാണ് ലക്ഷ്യമെന്നും ഹോളോകോസ്റ്റ് അനുസ്മരണ ചടങ്ങില്‍ സംസാരിക്കവേ മൊസാദ് ഡയറക്ടര്‍ ഡേവിഡ് ബര്‍ണിയ പറഞ്ഞു.
പ്രവര്‍ത്തകര്‍ ടെഹ്റാന്റെ ഹൃദയ ഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന സിവിലിയന്മാരെ ഭീഷണിപ്പെടുത്തുന്ന മിസൈല്‍ സംവിധാനങ്ങള്‍ക്കെതിരെ വ്യോമാക്രമണം നടത്താന്‍ കഴിയുന്ന കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കിയായിരുന്നു ചെയ്തത്.
ഇറാനിലെ ഭരണമാറ്റം ഒരു കേന്ദ്ര ലക്ഷ്യമായി അവതരിപ്പിച്ചുകൊണ്ട് ഈ റാഡിക്കല്‍ ഭരണകൂടത്തെ മാറ്റി സ്ഥപിച്ചാല്‍ മാത്രമേ മൊസാദിന്റെ ഉത്തരവാദിത്വം അവസാനിപ്പിക്കു എന്ന് ബര്‍ണിയ പറഞ്ഞു.

