ഹമാസിന്റെ അവസാന സ്ഥാപക സീനിയറിനെയും യിസ്രായേല്‍ വധിച്ചു

ഹമാസിന്റെ അവസാന സ്ഥാപക സീനിയറിനെയും യിസ്രായേല്‍ വധിച്ചു

Asia Breaking News Middle East

ഹമാസിന്റെ അവസാന സ്ഥാപക സീനിയറിനെയും യിസ്രായേല്‍ വധിച്ചു

ഗാസ സിറ്റി ലക്ഷ്യമിട്ടുള്ള വ്യോമോ ആക്രമണത്തില്‍ ഹമാസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും ഏറ്റവും സീനിയര്‍ നേതാക്കളില്‍ അവസാന കണ്ണിയുമായ ഹഖാം മുഹമ്മദ് മസ്സയേ കൊലപ്പെടുത്തിയതായി യിസ്രായേല്‍ പ്രതിരോധ സേന പ്രഖ്യാപിച്ചു.

ഹമാസിന്റെ പോരാട്ട, ഭരണ പിന്തുണ വിഭാഗത്തിന്റെ തലവനായി സേവനമനുഷ്ഠിച്ച അല്‍ മസ്സ വെള്ളിയാഴ്ച വൈകുന്നേരം സബ്ര അയല്‍പ്രദേശത്ത് വെച്ച് ഇല്ലാതാക്കി.

ഐഡിഎഫ് അദ്ദേഹത്തെ അറിവിന്റെ കേന്ദ്ര ഉറവിടം എന്നും ഒക്ടോബര്‍ 7-ലെ ആക്രമണങ്ങള്‍ക്ക് മുമ്പ് ഉയര്‍ന്ന തലത്തിലുള്ള സ്ഥാനം വഹിച്ചിരുന്ന അവസാനത്തെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നുവെന്നും വിശേഷിപ്പിച്ചു.

മുന്‍ കാലങ്ങളില്‍ ഗാസ മുനമ്പില്‍ ഹമാസിന്റെ സേനാ വികസന ശ്രമങ്ങള്‍ക്ക് മസ്സാ നേതൃത്വം നല്‍കി. പരിശീലന മേധാവിയായി സേവനമനുഷ്ഠിച്ചു.

ഗ്രൂപ്പിന്റെ ജനറല്‍ മിലിട്ടറി കൌണ്‍സിലിലെ ഒരു പ്രധാന വ്യക്തിയായിരുന്നു. ഐഡിഎഫ് പറഞ്ഞു. യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയില്‍ 23000 ത്തിലധികം പേര് കൊല്ലപ്പെട്ടുവെന്നും ഇതില്‍ 20000 ത്തിലധികം പേര്‍ ഹമാസ് തീവ്രവാദികളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യിസ്രായേലി ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച് ഗാസയില്‍ അമ്പത് ആളുകള്‍ ഇപ്പോഴും തടവിലാണ്. ഇതില്‍ കുറഞ്ഞത് 28 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 20 പേര്‍ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.