ശരീരവേദനയ്ക്കും വാതസംബന്ധമായ വേദനയ്ക്കും പ്രതിവിധി കരിനൊച്ചി

ശരീരവേദനയ്ക്കും വാതസംബന്ധമായ വേദനയ്ക്കും പ്രതിവിധി കരിനൊച്ചി

Breaking News Kerala

ശരീരവേദനയ്ക്കും വാതസംബന്ധമായ വേദനയ്ക്കും പ്രതിവിധി കരിനൊച്ചി

പണ്ടുമുതലേ നമ്മുടെയൊക്കെ പല വീടുകളുടെയും പരിസരത്ത് പൊന്നുപോലെ സംരക്ഷിച്ചു വന്നിരുന്ന ഒരു ഔഷധ ചെടിയാണ് കരിനൊച്ചി.

ഇതിന്റെ ഇലയുടെ അടിഭാഗം വയലറ്റ് നിറമായിരിക്കും. ഇല, പൂവ്, വേര് എന്നിവയെല്ലാം ഒരുപോലെ ഔഷധ ഗുണമുള്ളവയാണ്. അരിപ്പൊടിയും, കരിപ്പെട്ടിയും, കരിനൊച്ചി ഇല അരച്ചതും ചേര്‍ത്ത് കുറുക്കി കഴിക്കുന്നത് ശരീര വേദനകള്‍ അകലാനും ആരോഗ്യം ലഭിക്കാനും ഉത്തമമാണ്. തുളസി, നൊച്ചിയില, ജീരകം, കുരുമുളക് എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന കഷായം ചുമ ശമിപ്പിക്കും.

കരിനൊച്ചിയില കിഴികെട്ടി ചൂട് പിടിക്കുന്നതും, ഇലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നതും വാതസംബന്ധമായ എല്ലാ വേദനകള്‍ക്കും പ്രതിവിധിയാണ്.

ഇതിന്റെ ഇല ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ ആവി പിടിക്കുന്നത് ജലദോഷവും തൊണ്ടവേദനയും മാറിക്കിട്ടാന്‍ സഹായിക്കും.