ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം നേരിടുന്നത് ഈ പ്രായത്തില്‍ ‍; ഗവേഷകര്‍ പറയുന്നത്

ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം നേരിടുന്നത് ഈ പ്രായത്തില്‍ ‍; ഗവേഷകര്‍ പറയുന്നത്

Asia Breaking News Global

ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം നേരിടുന്നത് ഈ പ്രായത്തില്‍ ‍; ഗവേഷകര്‍ പറയുന്നത്

ഇന്ന് ബഹുഭൂരിപക്ഷവും ജീവിക്കുന്നത് വിവിധ സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ചുകൊണ്ടാണ്. ജോലിയിലെ സമ്മര്‍ദ്ദം, സാമ്പത്തിക സമ്മര്‍ദ്ദം, ബന്ധങ്ങള്‍ തമ്മിലുള്ള സമ്മര്‍ദ്ദം മുതലായ പലതും നേരിടുന്നു.

എന്നാല്‍ ആളുകള്‍ ഏറ്റവും അധികം സമ്മര്‍ദ്ദം അനുഭവിക്കുന്നത് ഇരുപതുകളിലാണെന്ന കണ്ടെത്തലുകളാണ് ഗവേഷകര്‍ നടത്തിയത്. ഇരുപതിനും എഴുപതിനും ഇടയില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്.

ഇരുപത് വര്‍ഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് ഇരുപതുകളിലുള്ളവരിലാണ് സമ്മര്‍ദ്ദം കൂടുതലെന്ന് കണ്ടെത്തിയത്.

പ്രായം കൂടുംതോറും സമ്മര്‍ദ്ദം അനുഭവിക്കുന്നതിന്റെ തോത് കുറഞ്ഞു വരുന്നതായാണ് കണ്ടെത്തിയതെന്നും ഗവേഷകര്‍ പറയുന്നു.

വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ വരികയും, സുഹൃത്തുക്കള്‍ മാറുകയും കരിയര്‍ തിരഞ്ഞെടുപ്പ് സംബന്ധമായ സംശയങ്ങള്‍ വരികയുമൊക്കെ ചെയ്യുന്നതുകൊണ്ടാകാം ഈ ഘട്ടത്തില്‍ സമ്മര്‍ദ്ദം കൂടുതല്‍ എന്നാണ് വിദഗ്ദ്ധരുടെ നിഗമനം.

ഇരുപതുകളില്‍ സമ്മര്‍ദ്ദം ഉന്നതിയില്‍ എത്തുകയും തുടര്‍ന്ന് അതില്‍ കുറവു വരികയും ചെയ്യുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.

അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷനായ എപിഎ സൈക്ക് വലില്‍ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.