5 വയസിനിടയില്‍ മരണപ്പെടുന്നത് 50 ലക്ഷം കുഞ്ഞുങ്ങള്‍

5 വയസിനിടയില്‍ മരണപ്പെടുന്നത് 50 ലക്ഷം കുഞ്ഞുങ്ങള്‍

Breaking News Top News

5 വയസിനിടയില്‍ മരണപ്പെടുന്നത് 50 ലക്ഷം കുഞ്ഞുങ്ങള്‍ ‍; യു.എന്‍ ‍. റിപ്പോര്‍ട്ട്
ജനിച്ച് 5 വര്‍ഷത്തിനിടയില്‍ ലോകത്ത് മരണപ്പെടുന്നത് 50 ലക്ഷം കുഞ്ഞുങ്ങളാണെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്.

ഇതില്‍ 47 ശതമാനവും ജനിച്ച് ഒരു മാസത്തിനിടയില്‍ മരിക്കുന്ന കുഞ്ഞുങ്ങളാണെന്ന് ഞെട്ടിപ്പിക്കുന്ന കണക്ക് വെളിപ്പെടുത്തുന്നു.

മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ കഴിയാതിരുന്നതാണ് കൂടുതല്‍ മരണങ്ങള്‍ക്കും കാരണമായതെന്ന് യു.എന്നിന്റെ ഗ്രൂപ്പ് ഫോര്‍ ചൈല്‍ഡ് മോര്‍ട്ടാലിറ്റി എസ്റ്റിമേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

20 ലക്ഷം കുഞ്ഞുങ്ങള്‍ ഒരു വയസിനിടയില്‍ മരണത്തിനു കീഴ്പ്പെടുന്നു. മരണമേറെയും ആഫ്രിക്കന്‍ സഹാറ പ്രദേശങ്ങളിലും തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലുമാണ്.

പോഷകാഹാരക്കുറവുമൂലം കഷ്ടപ്പെടുന്ന കുട്ടികളെ എത്രയും പെട്ടന്ന് കരുതുകയും ആവശ്യമായ ആരോഗ്യ പരിരക്ഷ നല്‍കുകയും ചെയ്യുന്നില്ലെങ്കില്‍ 2030 ഓടുകൂടി 59 മില്യണ്‍ കുട്ടികളോ, യുവാക്കളോ മരണത്തിനു കീഴടങ്ങാന്‍ സാദ്ധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.