കൃത്രിമ ത്വക്ക് നിര്‍മ്മിച്ച് ശാസ്ത്ര ലോകം

കൃത്രിമ ത്വക്ക് നിര്‍മ്മിച്ച് ശാസ്ത്ര ലോകം

Breaking News Health Others

കൃത്രിമ ത്വക്ക് നിര്‍മ്മിച്ച് ശാസ്ത്ര ലോകം
വൈദ്യശാസ്ത്ര രംഗത്ത് പുത്തന്‍ മുന്നേറ്റം സൃഷ്ടിച്ച് ശാസ്ത്രലോകം. മനുഷ്യ വര്‍ഗ്ഗത്തിനു കൂടുതല്‍ പ്രയോജനകരമായ കണ്ടുപിടുത്തമാണുണ്ടായിരിക്കുന്നത്. കൃത്രിമ ത്വക്ക് നിര്‍മ്മിച്ചാണ് ചരിത്രം സൃഷ്ടിച്ചത്.

ഈ കൃത്രിമ ത്വക്ക് മനുഷ്യന്റെ ത്വക്കിനെ അപേക്ഷിച്ച് കൂടുതല്‍ സെന്‍സിറ്റീവാണ്. കൂടാതെ ഇതിന് മര്‍ദ്ദം വേഗത്തില്‍ തിരിച്ചറിയാനായി കഴിയുമെന്നും ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. റോബോട്ടുകള്‍ കൃത്രിമ ത്വക്കിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി.

മനുഷ്യ ത്വക്ക്, പൊളിമര്‍ ഉല്‍പ്പന്നങ്ങള്‍ ‍, ലോഹങ്ങള്‍ തുടങ്ങിയ വസ്തുക്കള്‍ റോബോട്ടുകള്‍ തിരിച്ചറിഞ്ഞു. ത്വക്ക് നിര്‍മ്മിച്ചിരിക്കുന്നത് അകമെ അയോണിക് ദ്രാവകങ്ങളും പുറമേ ഇലക്ട്രോഡുകളുമുള്ള കട്ടികുറഞ്ഞ പദാര്‍ത്ഥങ്ങളുമുപയോഗിച്ചാണ്.

അടുത്ത് ബന്ധപ്പെടുന്നതിന് മുന്നെ തന്നെ വസ്തുക്കളെ തിരിച്ചറിയാനും തരം തിരിക്കാനും ഇതിനു കഴിയുന്നു. ഉയര്‍ന്ന തോതിലുള്ള ഡെന്‍സിറ്റിവിറ്റി ത്വക്കിന് നല്‍കുന്നത് അയോണിക് ദ്രാവകമാണ്.

ഭാവിയില്‍ താപം തിരിച്ചറിയുന്നതിനുള്ള കഴിവും നല്‍കുന്നതിനായി ഗവേഷക സംഘം ആലോചിക്കുന്നുണ്ട്. അതിനായുള്ള പരീക്ഷണത്തിലാണ് ഗവേഷക സംഘത്തിലെ പ്രമുഖനായ യീഫാന്‍ വാങ് പറഞ്ഞു.

കൃത്രിമ ത്വക്കിന്റെ നിര്‍മ്മാതാക്കള്‍ വിര്‍ച്വല്‍ ഗെയിമുകള്‍ ‍, ടച്ച് സ്ക്രീന്‍ ‍, സ്ക്രോളിങ് ഉള്‍പ്പെടെയുള്ള വ്യത്യസ്ത മേഖലകളില്‍ പരീക്ഷണം പൂര്‍ത്തീകരിച്ചു.

കൂടാതെ കൃത്രിമ ചര്‍മ്മത്തിന് വ്യത്യസ്ത സിഗ്നലുകള്‍ കണ്ടെത്താനും കഴിയുന്നു. കൃത്രിമ ശരീര ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രൊസ്തെറ്റിക് മേഖലയില്‍ ഇത് കൂടുതല്‍ പ്രയോജനകരമായിരിക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.