ഭൂമിയ്ക്കു പുറത്ത് കുട്ടികളെ ഉല്‍പ്പാദിപ്പിക്കുക എന്ന പദ്ധതിയുമായി ശാസ്ത്രജ്ഞര്‍

ഭൂമിയ്ക്കു പുറത്ത് കുട്ടികളെ ഉല്‍പ്പാദിപ്പിക്കുക എന്ന പദ്ധതിയുമായി ശാസ്ത്രജ്ഞര്‍

Breaking News Top News

ഭൂമിയ്ക്കു പുറത്ത് കുട്ടികളെ ഉല്‍പ്പാദിപ്പിക്കുക എന്ന പദ്ധതിയുമായി ശാസ്ത്രജ്ഞര്‍
ബഹിരാകാശത്ത് ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) ചികിത്സയിലൂടെ ഭ്രൂണം ജനിക്കുകയും അതിനുശേഷം ഈ ഭ്രൂണം ഭൂമിയിലേക്ക് കൊണ്ടുവന്ന് സ്ത്രീകളുടെ ഗര്‍ഭപാത്രത്തിലേക്ക് മാറ്റി കുട്ടികളെ ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയുമായി ശാസ്ത്രജ്ഞര്‍ ‍.

നെതര്‍ലാന്‍ഡില്‍നിന്നും ബ്രിട്ടനില്‍നിന്നുമുള്ള ശാസ്ത്രജ്ഞരാണ് ഈ പരീക്ഷണത്തിനു പിന്നില്‍ ‍. ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ ഡച്ച് കമ്പനിയായ സ്പേസ് ബോണ്‍ യുണൈറ്റഡുമായി ചേര്‍ന്ന് അസിസ്റ്റഡ് റീപ്രൊഡക്ഷന്‍ ടെക്നോളജി ഇന്‍ സ്പേസ് മൊഡ്യൂള്‍ വികസിപ്പിക്കുകയാണ്.

ഇതിനു കീഴില്‍ ഒരു ജൈവ ഉപഗ്രഹം ബഹിരാകാശത്തേക്ക് അയയ്ക്കാനാണ് തീരുമാനമെന്ന് ഐവ്യു ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനുള്ളില്‍ ഐവിഎഫ് ചികിത്സയിലൂടെ ഭ്രൂണം ജനിപ്പിക്കുകയും ഇതിനുശേഷം ഈ ഭ്രൂണം ഭൂമിയിലേക്ക് കൊണ്ടുവന്ന് സ്ത്രീയുടെ ഗര്‍ഭപാത്രത്തിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്.

ഭൂമിയില്‍ ജനിക്കുന്ന ഈ കുട്ടികളെ സ്പേസ് ബേബീസ് എന്നു വിളിക്കും. ഭൂമിക്ക് പുറത്ത് സ്വാഭാവികമായി കുട്ടികളെ ഉല്‍പ്പാദിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് സ്പേസ് ബോണ്‍ സ്ഥാപകന്‍ ഡോ. എഗ്ബര്‍ട്ട് എഡല്‍ബ്രോക്ക് പറയുന്നു.

ആദ്യം എലികളിലാകും ഈ പരീക്ഷണം നടത്തി ബഹിരാകാശത്ത് അവരില്‍ ബീജസങ്കലനം ചെയ്യും. മൊഡ്യൂള്‍ സാങ്കേതിക വിദ്യ പരീക്ഷിക്കുന്നതിനുള്ള ആദ്യ വിമാനം ഏപ്രിലില്‍ കാനഡയില്‍നിന്ന് പുറപ്പെടും. ഐവിഎഫിനൊപ്പം പ്രവര്‍ത്തിക്കുന്ന ഒരു ബയോ-സാറ്റലൈറ്റ് തയ്യാറാക്കാന്‍പോലും 18 മുതല്‍ 24 മാസം വരെ സമയം എടുക്കും.

ബഹിരാകാശത്തെ ആദ്യത്തെ മനുഷ്യ കുഞ്ഞിന്റെ പ്രസവവും 2031ഓടെ നടത്താനാകുമെന്നാണ് നിലവില്‍ പറയുന്നത്. സ്പേസ് ബേബിന് ഈ പരീക്ഷണത്തിനായി അസ്ഗാര്‍ഡിയ കമ്പനിയുടെ പിന്തുണയുമുണ്ട്. ബഹിരാകാശത്ത് ലോകത്തിലെ ആദ്യത്തെ മനുഷ്യ കോളനി സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ബഹിരാകാശത്ത് പ്രസവിക്കാന്‍ ആഗ്രഹിക്കുന്ന ഗര്‍ഭിണികളെയും മെഡിക്കല്‍ സ്റ്റാഫിനെയും തിരഞ്ഞെടുക്കും. ഈ പരീക്ഷണം നടത്തുന്ന സ്ത്രീകള്‍ കുറഞ്ഞത് 2 പ്രസവം കഴിഞ്ഞവരാകണം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.