അന്ന് യേശുവിനെ കളിയാക്കുന്ന നിരീശ്വരവാദി; ഇന്ന് ബൈബിള്‍ സെമിനാരി അദ്ധ്യാപിക

അന്ന് യേശുവിനെ കളിയാക്കുന്ന നിരീശ്വരവാദി; ഇന്ന് ബൈബിള്‍ സെമിനാരി അദ്ധ്യാപിക

Breaking News USA

അന്ന് യേശുവിനെ കളിയാക്കുന്ന നിരീശ്വരവാദി; ഇന്ന് ബൈബിള്‍ സെമിനാരി അദ്ധ്യാപിക
ടെക്സാസ്: ചൈനയിലെ നിരീശ്വരവാദി കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഹോങ്യാങ് എന്ന പെണ്‍കുട്ടി യേശുക്രിസ്തുവിനെയും ക്രിസ്ത്യാനികളെയും കളിയാക്കുന്നതിലും എതിര്‍ക്കുന്നതിലും മുമ്പന്തിയിലായിരുന്നു.

എന്നാല്‍ ജന്മസിദ്ധമായ ഈ പ്രകൃതി അധികം നാളുകള്‍ നീണ്ടുനിന്നില്ല. അവളും അറിഞ്ഞു, യേശുക്രിസ്തുവിനെ കളിയാക്കാന്‍ പറ്റിയ സാധാരണക്കാരനല്ലെന്നും, യേശുവിന്റെ അനുയായികള്‍ അവഗണിക്കപ്പെണ്ടേവരും, എതിര്‍ക്കപ്പെടേണ്ടവരും അല്ലെന്ന് ഉള്ള സത്യം.

20 വര്‍ഷങ്ങള്‍ക്കു മുമ്പ് ചൈനയില്‍നിന്നും വിമാനം കയറി അമേരിക്കയിലെത്തിയ ഹോങ്യിക്ക് കര്‍ത്താവ് വരുത്തിയ രൂപാന്തിരം ചെറിയ കാര്യമല്ല. താന്‍ ആരെ എതിര്‍ത്തുവോ ആ വ്യക്തി തന്നെ തള്ളാതെ തേടിയെത്തിയെന്ന് ഹോങ്യാ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

2000-ത്തിലാണ് ഉപരി വിദ്യാഭ്യാസം നടത്താനായി ടെക്സാസിലെത്തിയത്. തെക്കു പടിഞ്ഞാറന്‍ ചൈനയിലെ ഉന്നത കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന യുവതി അമേരിക്കയിലെത്തിയപ്പോഴും തന്റെ വിശ്വാസത്തിനു മാറ്റം വരുത്തിയില്ല.

എന്നാല്‍ ചില ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് മാറ്റത്തിനു തുടക്കമായത്. തന്റെ സഹപാഠികളായ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചിലേക്കു ഹോങ്യിയെ ക്ഷണിച്ചു. ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് മനംമാറ്റമുണ്ടായി. ക്രിസ്ത്യന്‍ കുട്ടികളെ ശ്രദ്ധിക്കാന്‍ തുടങ്ങി.

ക്രമേണ അവരോടൊപ്പം കൂടി പ്രാര്‍ത്ഥനാ കൂട്ടങ്ങളില്‍ പങ്കാളിയായി.
താന്‍ ആദ്യമായാണ് ബൈബിള്‍ കാണുന്നത്. അവര്‍ സമ്മാനിച്ച ബൈബിള്‍ വായിക്കാനും ആത്മീക കൂട്ടായ്മകളില്‍ ലഭിച്ച സുവിശേഷ സന്ദേശങ്ങളും അനുഭവങ്ങളും താന്‍ എതിര്‍ത്ത യേശുക്രിസ്തുവിന്റെ അടുക്കലേക്കുതന്നെ ഹോങ്യിയെ അടുപ്പിച്ചു.

താന്‍ അതുവരെ ദൈവം ഒരു സങ്കല്‍പ്പം മാത്രമാണെന്നായിരുന്നു കരുതിയരുന്നത്. എന്നാല്‍ ദൈവം സങ്കല്‍പ്പമല്ല, യതാര്‍ത്ഥ്യമാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഒരു സുവിശേഷ മഹായോഗത്തിലും പങ്കെടുത്തു.

ദൈവവചനം ശ്രദ്ധിച്ചു. പിന്നീട് ഹോങ്യി തന്നെ പറയുന്നു ” എന്നാല്‍ പ്രാകൃത മനുഷ്യന്‍ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല, അതു അവനു ഭോഷത്വം ആകുന്നു” (2 കൊരി. 2:14). താന്‍ ദൈവ വചനം അനുസരിക്കാന്‍ തീരുമാനിച്ചു.

2000 അവസാനിക്കാന്‍ 3 ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ ഹോങ്യി രക്ഷിക്കപ്പെട്ടു. തുടര്‍ന്നു 2001-ല്‍ ഈസ്റ്റര്‍ ഞായറാഴ്ച രാവിലെ ജലത്തില്‍ സ്നാനപ്പെട്ടു. പിന്നീട് തന്റെ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചുവെങ്കിലും ആത്മീയ കൂട്ടായ്മയില്‍ സജീവമായി.

ദൈവവചനത്തില്‍ ഡോക്ടറേറ്റെടുത്തു. ടെക്സാസിലെ ഫോര്‍ത്ത് വര്‍ത്ത് ബാപ്റ്റിസ്റ്റ് തിയോളജിക്കല്‍ സെമിനാരിയില്‍ വേദ അദ്ധ്യാപികയായി. ഇപ്പോള്‍ അവിടെ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. മാസ്റ്റര്‍ ഓഫ് തിയോളജിക്കല്‍ സ്റ്റഡീസിന്റെ മാന്‍ഡ്രയിന്‍ ട്രാന്‍സ്ളേഷന്‍ പ്രൊജക്ട് ഡയറക്ടറായും സേവനം അനുഷ്ഠിച്ചു പോരുന്നു.