യെരുശലേം ദൈവാലയ കാലത്ത് യഹൂദര്‍ക്ക് നല്‍കാന്‍ നിര്‍മ്മിച്ചിരുന്ന ശിലാ നിര്‍മ്മാണ ശാല കണ്ടെത്തി

യെരുശലേം ദൈവാലയ കാലത്ത് യഹൂദര്‍ക്ക് നല്‍കാന്‍ നിര്‍മ്മിച്ചിരുന്ന ശിലാ നിര്‍മ്മാണ ശാല കണ്ടെത്തി

Breaking News Middle East

യെരുശലേം ദൈവാലയ കാലത്ത് യഹൂദര്‍ക്ക് നല്‍കാന്‍ നിര്‍മ്മിച്ചിരുന്ന ശിലാ നിര്‍മ്മാണ ശാല കണ്ടെത്തി

യെരുശലേം: രണ്ടാം യെരുശലേം ദൈവാലയ കാലഘട്ടത്തില്‍ യെരുശലേമിലെ യഹൂദ ജനതയ്ക്ക് വിതരണം ചെയ്യാനായി കല്‍പ്പാത്രങ്ങള്‍ നിര്‍മ്മിച്ചിരുന്ന ശിലാ നിര്‍മ്മാണ ശാല യിസ്രായേലി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

യെരുശലേമിലേക്കുള്ള ഒരു പുരാതന തീര്‍ത്ഥാടന റോഡരുകില്‍ റാസ് തമീം എന്ന സ്ഥലത്തെ സ്കോപ്പസ പര്‍വ്വതത്തിന്റെ കിഴക്കന്‍ ചരുവുകളില്‍ നിന്നാണ് യാദൃശ്ചികമായി ഈ പുരാവസ്തു കണ്ടെത്തിയത്.

റാസ് തമീമില്‍ പുരാവസ്തുക്കള്‍ മോഷിടിക്കുന്നതായി വിവരം ലഭിച്തിനെത്തുടര്‍ന്ന് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു.

ഭൂഗര്‍ഭ ഗുഹയില്‍ പുതിയ കുഴിയെടുക്കലും അതില്‍ അതിക്രമിച്ചു കടക്കാനുള്ള ശ്രമത്തിന്റെ സൂചനകളും യിസ്രായേല്‍ പുരാവസ്തു വകുപ്പിന്റെ മോഷണ പ്രതിരോധ യൂണിറ്റ് കണ്ടെത്തി.

തുടര്‍ന്ന് രഹസ്യ നിരീക്ഷണത്തില്‍ 5 പുരുഷന്മാരെ അറസ്റ്റു ചെയ്തു. ഇവരില്‍നിന്നും ഒരു ജനറേറ്റര്‍, ക്വാറി ഉപകരണങ്ങള്‍, ഒരു മെറ്റള്‍ ഡിക്റ്റക്ടര്‍ എന്നിവ പിടിച്ചെടുത്തു. ഇവര്‍ മോഷണ ശ്രമം നടത്തിയെന്ന് കുറ്റസമ്മതം നടത്തി.

പുരാവസ്തു സാധനങ്ങള്‍ മോഷ്ടിക്കുകയായിരുന്നു ലക്ഷ്യം. പുരാവസ്തു ഉദ്യോഗസ്ഥര്‍ ഗുഹയില്‍ തിരച്ചില്‍ നടത്തി. നൂറുകണക്കിനു ചുണ്ണാമ്പു കല്ല് പാത്രങ്ങളുടെ ശകലങ്ങള്‍, പൂര്‍ത്തിയാകാത്ത നിര്‍മ്മാണ വസ്തുക്കള്‍, ഉല്‍പ്പാദന മാലിന്യങ്ങള്‍ എന്നിവ കണ്ടെത്തി.

രണ്ടാം ദൈവാലയ കാലത്ത് പ്രവര്‍ത്തിച്ചിരുന്ന ഒരു വലിയ ശിലാ നിര്‍മ്മാണശാലയായിരുന്നു ഇവിടം. നിര്‍മ്മാണ സൌകര്യങ്ങള്‍ക്കു പുറമേ ഗവേഷകര്‍ ചുറ്റുമുള്ള പ്രദേശത്ത്നിന്ന് ശവകുടീരങ്ങള്‍, വലിയ ജല സംഭരണികള്‍, ആചാരപരമായ ശുദ്ധീകരണ കുളിമുറികള്‍ (മിക്വാകള്‍), ചുണ്ണാമ്പു കല്ല് ക്വാറികള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്.

യോര്‍ദ്ദാന്‍ താഴ്വര, യെരീഹോ, ചാവു കടലിനടുത്തുള്ള സമൂഹങ്ങള്‍ എന്നിവയുള്‍പ്പെടെ കിഴക്കുനിന്ന് യെരുശലേമിലേക്ക് യാത്ര ചെയ്യുന്ന യഹൂദ താര്‍ത്ഥാടകര്‍ ഉപയോഗിച്ചിരുന്ന ഒരു പ്രാഥമിക പുരാത റോഡായിരുന്നു റാസ് തമീം.

ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന കല്‍പ്പാത്രങ്ങള്‍ യെരുശലേമിലെ മാര്‍ക്കറ്റുകളില്‍ താമസിക്കുന്നവര്‍ക്കും തീര്‍ത്ഥാടകര്‍ക്കും വിറ്റഴിച്ചിരിക്കാമെന്നു പുരാവസ്തു ഗവേഷകര്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.