ഈജിപ്റ്റിലെ നിരക്ഷരര്‍ യേശുവിനെ അറിയുന്നു ഓഡിയോ ബൈബിളിലൂടെ
മിഡില്‍ ഈസ്റ്റിലെ പ്രമുഖ രാഷ്ട്രമായ ഈജിപ്റ്റിലെ ജനസംഖ്യയില്‍ 75 ശതമാനം മാത്രമാണ് സാക്ഷരത കൈവരിച്ചതെന്ന് അണ്‍ ചാര്‍ട്ടഡ് മിനിസ്ട്രിയിലെ എറിക് ഔയിവെറ്റ് പറയുന്നു. അക്ഷരം വായിക്കാനറിയാത്ത 25 ശതമാനം ആളുകള്‍ക്ക് യേശുക്രിസ്തുവിനെക്കുറിച്ച് എങ്ങനെ പഠിക്കാം എന്നതിന് പ്രത്യേക പരിഗണന ആവശ്യമാണ്.
സ്മാര്‍ട്ട് ഫോണുകളിലേക്കോ കൂടുതല്‍ സാങ്കേതിക വിദ്യകളിലേക്കോ പ്രവേശനമില്ലാത്ത അതേ ജനവിഭാഗമാണ് അവര്‍ ഔയിവെറ്റ് വിശദീകരിക്കുന്നു. അതിനാല്‍ ഞങ്ങളുടെ മിനിസ്ട്രി പ്രവര്‍ത്തകര്‍ ടീമായി നിരന്തരം ആളുകളുമായി കൂടിക്കാഴ്ച നടത്തുന്നു.
ഈ അത്ഭുതകരമായ അനുഭവങ്ങള്‍ നേടുകയും പിന്നീട് അവര്‍ക്ക് അത് നല്‍കാന്‍ കഴിയാതെ വരികയും ചെയ്യുന്നു.
സാധാരണ ബൈബിള്‍ അവര്‍ക്ക് വായിക്കാന്‍ കഴിയാത്തതിനാല്‍ യു.എസിലെ ശുശ്രൂഷാ ബന്ധങ്ങള്‍ വഴി മിനിസ്ട്രിക് നൂറുകണക്കിന് അറബിക് ഓഡിയോ ബൈബിളുകള്‍ ഈജിപ്റ്റിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു.
ഈജിപ്റ്റില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന ആയിരക്കണക്കിനു ജീവിതങ്ങളുണ്ട്. അവര്‍ക്ക് ഓഡിയോ ബൈബിളുകള്‍ പ്രതീക്ഷയും ദിശാബോധവും നല്‍കുന്നു.
എന്നെങ്കിലും അവര്‍ക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങാനും ആ പ്രതീക്ഷ മറ്റുള്ളവരുമായി പങ്കിടാനും കഴിയുമെന്നു പ്രതീക്ഷിക്കാം. അതുകൊണ്ട് ഒരു ഓഡിയോ ബൈബിളിന്റെ സ്വാധീനം എന്താണ്? ചിലപ്പോള്‍ ഒരു ഒറ്റപ്പെട്ട വീട്ടമ്മയ്ക്കായിരിക്കാം.
ഒരു പക്ഷെ യേശുവിനെ ആദ്യമായി കാണാനുള്ള അവസരം അങ്ങനെ ലഭിക്കുന്നു. അവര്‍ക്ക് വായിച്ചറിയാന്‍ കഴിയാത്ത ചരിത്ര സത്യങ്ങള്‍ കേട്ടറിയുന്നു.
ഇതൊരു ആത്മീയ ശുശ്രൂഷയാണ്. ഓഡിയോ ബൈബിളിലൂടെയുള്ള സുവിശേഷീകരണം വന്‍ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നതെന്നും ഔയിവെറ്റ് പറയുന്നു.

