"അവര്‍ ക്രിസ്തുവില്‍ സ്വാതന്ത്ര്യം നേടി'' - 140 തടവുകാരികള്‍ സ്നാനപ്പെട്ടു

“അവര്‍ ക്രിസ്തുവില്‍ സ്വാതന്ത്ര്യം നേടി” – 140 തടവുകാരികള്‍ സ്നാനപ്പെട്ടു

Breaking News USA

“അവര്‍ ക്രിസ്തുവില്‍ സ്വാതന്ത്ര്യം നേടി” – 140 തടവുകാരികള്‍ സ്നാനപ്പെട്ടു

യു.എസിലെ പ്രമുഖ ക്രിസ്ത്യന്‍ ജയില്‍ മിഷന്‍ സംഘടനയായ ഗോഡ് ബിഹൈന്‍ഡ് ബാര്‍സ് (ജിബിസി) ന്റെ സുവിശേഷം പ്രവര്‍ത്തനം മൂലം കഴിഞ്ഞ മൂന്നു മാസത്തിനിടെ അമേരിക്കയിലെ വിവിധ ജയിലുകളില്‍ തടവിലാക്കപ്പെട്ട 140-ലധികം സ്ത്രീകള്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചു സ്നാനമേറ്റു.

അമേരിക്കയിലെ തടവിലാക്കപ്പെട്ട 2.3 ദശലക്ഷം ആളുകള്‍ക്കിടയിലുള്ള അന്തേവാസികളിലേക്ക് എത്തിച്ചേരുന്ന ജിബിസി, 2009-ല്‍ സ്ഥാപിതമായതു മുതല്‍ യേശുക്രിസ്തുവിന്റെ വീണ്ടെടുപ്പും സ്നേഹവും രക്ഷയും വിശ്വാസ നിര്‍മ്മാണ പരിപാടികളിലൂടെ പങ്കിടുന്നുണ്ട്.

തുടര്‍ന്ന് വിശ്വാസികളെ പുനസ്ഥാപിക്കാന്‍ സഹായിക്കുന്നു.

കഴിഞ്ഞ മാസം യേശുവിനെക്കുറിച്ച് കേള്‍ക്കാന്‍ നൂറുകണക്കിനു സ്ത്രീ തടവുകാര്‍ ഒത്തു കൂടിയതില്‍ ജിബിസി സന്തോഷിച്ചു. ഈ ജയിലിനുള്ളില്‍ യേശുവിന്റെ സ്നേഹത്തെക്കുറിച്ച് കേള്‍ക്കാന്‍ തടവുകാരായ മുന്നൂറ് സ്ത്രീകള്‍ വന്നു.

70-ലധികം പേര്‍ തങ്ങളുടെ ജീവിതം യേശുവിനായി സമര്‍പ്പിച്ചു. നൂറുകണക്കിനാളുകള്‍ പ്രാര്‍ത്ഥന സ്വീകരിക്കാനും പാപം ഏറ്റു പറയാനും മുന്നോട്ടു വന്നു.

യേശു തടവിലാക്കപ്പെട്ടവരുടെ ചങ്ങല തകര്‍ക്കുകയും അവര്‍ യേശുക്രിസ്തുവില്‍ സ്വാതന്ത്ര്യം കണ്ടെത്തുകയും ചെയ്യുന്നു. ജിബിസി സ്ഥാപകനും സിഇഒയുമായ ജേക്ക് ബോഡിന്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.