കോടിക്കണക്കിനു ആസ്തികളുടെ അനന്തരാവകാശികള്‍ നായകളും, പൂച്ചകളും, കോഴിയും

കോടിക്കണക്കിനു ആസ്തികളുടെ അനന്തരാവകാശികള്‍ നായകളും, പൂച്ചകളും, കോഴിയും

Breaking News Europe

കോടിക്കണക്കിനു ആസ്തികളുടെ അനന്തരാവകാശികള്‍ നായകളും, പൂച്ചകളും, കോഴിയും
കേംബ്രിഡ്ജ്: ബ്രിട്ടനിലെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ കംപെയര്‍ ദ മാര്‍ക്കറ്റ് ലോകത്തിലെ സമ്പന്നരായ വളര്‍ത്തു മൃഗങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടു. നായകള്‍ ‍, പൂച്ചകള്‍ ള്‍, കോഴികള്‍ വരെ ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

വളര്‍ത്തു മൃഗങ്ങളിലെ ആദ്യ വാക്കുകള്‍ നമ്പരാണ്. ഗുന്തര്‍ നാലാമന്‍ ‍-നായ, ആസ്തി 3.5 കോടി ഡോളര്‍ ‍, ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായ. ഗുന്തര്‍ മൂന്നാമന്‍ എന്ന മുന്‍ഗാമിയില്‍നിന്ന് കൈമാറി വന്ന സ്വത്ത്.

ജര്‍മ്മന്‍ കാരിയായ കാര്‍ലറ്റ് ലീബെന്‍ സ്റ്റീന്‍ തന്റെ മരണശേഷം നായയുടെ പേരില്‍ സ്വത്തുക്കള്‍ എഴുതി വെയ്ക്കുകയായിരുന്നു. ഗുന്തര്‍ നാലാമന് സ്വന്തമായി പരിചാരികയും പാചകക്കാരനുമൊക്കെയുണ്ട്. പേരില്‍ നിരവധി വീടുകളുമുണ്ട്.

ഗംപി ക്യാറ്റ്-പൂച്ച, ആസ്തി 9.95 കോടി ഡോളര്‍ സ്ഥിരമായി ദേഷ്യപ്പെട്ട മുഖമുള്ള ഇന്‍ര്‍നെറ്റിലെ താരമാണ് ഈ പൂച്ച. ടര്‍ദര്‍ സോസ് എന്നാണ് യഥാര്‍ത്ഥ പേര്.

ഒലിവിയ ബെന്‍സണ്‍ ‍-പൂച്ച,9.7 കോടി ഡോളര്‍ ആസ്തി. ടെയ്ലര്‍ സ്വിഫ്റ്റിന്റെ വളര്‍ത്തു പൂച്ചയാണ്. നിരവധി പരസ്യ ചിത്രങ്ങളില്‍ മുഖം കാണിച്ചിട്ടുള്ള ഒലിവിയ സ്ക്കോട്ടിഷ് ഫോള്‍ഡ് എന്ന ഇനത്തില്‍പ്പെട്ട പൂച്ചയാണ്.

സാഡി, സണ്ണി, ലോറന്‍ ‍, ലൈല, ലൂക്ക- നായകള്‍ ‍, ആകെ ആസ്തി മൂന്നുകോടി ഡോളര്‍ ‍. അമേരിക്കന്‍ ടെലിവിഷന്‍ താരമായ ഒപ്രവിന്‍ഫ്രേ തന്റെ സ്വത്തിന്റെ ഒരു ഭാഗം വളര്‍ത്തു മൃഗങ്ങളുടെ പേരില്‍ എഴുതി വെയ്ക്കുകയായിരുന്നു.

ജിഗു- കോഴി, 1.5 കോടി ഡോളര്‍ ‍. ബ്രിട്ടീഷ് ധനികനായ മില്‍സ് ബ്ളാക്കെവല്‍ തന്റെ വില്‍പ്പത്രത്തില്‍ സ്വത്തിന്റെ ഒരു പങ്ക് വളര്‍ത്തു കോഴിയുടെ പേരില്‍ എഴുതി വെയ്ക്കുകയായിരുന്നു.