കാലിഫോര്‍ണിയ കാട്ടു തീ, പാസ്റ്ററും വിശ്വാസികളും അത്ഭുതകരമായി രക്ഷപെട്ടു

കാലിഫോര്‍ണിയ കാട്ടു തീ, പാസ്റ്ററും വിശ്വാസികളും അത്ഭുതകരമായി രക്ഷപെട്ടു

Breaking News USA

കാലിഫോര്‍ണിയ കാട്ടു തീ, പാസ്റ്ററും വിശ്വാസികളും അത്ഭുതകരമായി രക്ഷപെട്ടു
ലോസ് ആഞ്ചലസ്: യു.എസിലെ കാലിഫോര്‍ണിയ സംസ്ഥാനത്ത് കാട്ടുതീകളില്‍ മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു.

225 പേരെ കാണാതായി. വടക്കന്‍ കാലിഫോര്‍ണിയായിലെ കാസ് ഫയറില്‍ 42 പേരും തെക്കന്‍ മേഖലയിലെ മറ്റു രണ്ടു കാട്ടു തീകളില്‍ ബാക്കിയുള്ളവരുമാണ് മരിച്ചത്.

നവംബര്‍ 9-ന് തീ പടര്‍ന്നു പിടിച്ചു തുടങ്ങിയപ്പോള്‍ മഗാലിയ പൈന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ പാസ്റ്റര്‍ ഡഗ്ഗ് കൌഡര്‍ തന്റെ വാഹനത്തില്‍ 30 പേരെ രക്ഷപെടുത്തി അകലെയുള്ള നഗരത്തിലെത്തിച്ചിരുന്നു.

പിന്നീട് പാസ്റ്ററും ചില വിശ്വാസികളും ചര്‍ച്ചിനുള്ളിലേക്കു ചില സാധനങ്ങള്‍ എടുത്തുകൊണ്ടു പോകാനായി വന്നു. എന്നാല്‍ പെട്ടന്ന് ചര്‍ച്ചു കെട്ടിടത്തിനു ചുറ്റും തീ പടരുകയായിരുന്നു. പാസ്റ്ററും 4 വിശ്വാസികളും ചര്‍ച്ചിനുള്ളില്‍ അഭയം തേടി.

ഏറെ സമയം കഴിഞ്ഞപ്പോഴാണ് ദൈവം വലിയ ഒരു അത്ഭുതം തങ്ങള്‍ക്കുവേണ്ടി ചെയ്തതെന്നു കണ്‍മുന്നില്‍ കാണുവാനിടയായത്. ചര്‍ച്ചിനു ചുറ്റുമുള്ളതെല്ലാം കത്തിനശിച്ചു.

എന്നാല്‍ തങ്ങള്‍ക്ക് ഒരു പോറല്‍ പോലും ഏറ്റില്ല. ദൈവത്തിനു അവര്‍ സ്തുതി പറഞ്ഞു. പാരഡൈസ്, മാലിബു നഗരങ്ങളെ തീ വിഴുങ്ങി. പാരഡൈസ് നഗരം ഏതാണ്ടു പൂര്‍ണമായി കത്തിനശിച്ചു. നിരവധി കെട്ടിടങ്ങള്‍ കത്തിയമര്‍ന്നു.

കത്തിക്കരിഞ്ഞ വാഹനങ്ങളില്‍നിന്നും വീടുകളില്‍നിന്നും രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഹോളിവുഡ് പ്രവര്‍ത്തകരുടെ മാലിബുവിലെ വസതികളും കാട്ടുതീ ഭിഷണിയിലാണ്.