ഐപിസി കാനം സെന്റര്‍ കണ്‍വന്‍ഷന്‍

ഐപിസി കാനം സെന്റര്‍ കണ്‍വന്‍ഷന്‍

Convention

ഐപിസി കാനം സെന്റര്‍ കണ്‍വന്‍ഷന്‍
പുളിക്കല്‍ കവല: ഐപിസി കാനം സെന്റര്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 5-9 വരെ പുളിക്കല്‍ കവല പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കും.

സെന്റര്‍ പാസ്റ്റര്‍ പി.ജെ. മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ എബി ഐരൂര്‍ ‍, വര്‍ഗീസ് ഏബ്രഹാം, പി.സി. ചെറിയാന്‍ ‍, കെ.സി. ജോണ്‍ ‍, ഫിലിപ്പ് പി. തോമസ്, വില്‍സന്‍ ജോസഫ് എന്നിവര്‍ പ്രസംഗിക്കും.

സെന്റര്‍ ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. കണ്‍വന്‍ഷനോടനുബന്ധിച്ച് ശുശ്രൂഷക കോണ്‍ഫ്രന്‍സ്, സണ്ടേസ്കൂള്‍ പി.വൈ.പി.എ. വാര്‍ഷികം, സോദരി സമ്മേളനം, സ്നാനം തുടങ്ങിയവ ഉണ്ടായിരിക്കും.

ഞായറാഴ്ച പൊതു സഭായോഗവും നടക്കും. പാസ്റ്റര്‍മാരായ പി.എ. പീറ്റര്‍ ‍, ജി.സി. ജോസഫ്, ബ്രദര്‍ മാത്യു ജോസഫ്, കെ.വി. പീറ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.