സെന്റര്‍ കണ്‍വന്‍ഷന്‍

സെന്റര്‍ കണ്‍വന്‍ഷന്‍

Convention

സെന്റര്‍ കണ്‍വന്‍ഷന്‍
മല്ലപ്പള്ളി: ഐപിസി മല്ലപ്പള്ളി സെന്റര്‍ 61-ാമതു കണ്‍വന്‍ഷന്‍ ജനുവരി 1-6 വരെ സീയോന്‍പുരം ഗ്രൌണ്ടില്‍ നടക്കും. സെന്റര്‍ പാസ്റ്റര്‍ കെ.വി. ചാക്കോ ഉദ്ഘാടനം ചെയ്യും.

പാസ്റ്റര്‍മാരായ ഫിലിപ്പ് പി. തോമസ്, തോമസ് ഫിലിപ്പ്, ഷിബു തോമസ്, അനീഷ് ഏലപ്പാറ, എബി അയിരൂര്‍ ‍, എം.എ. തോമസ് എന്നിവര്‍ പ്രസംഗിക്കും.

ബുധനാഴ്ച പകല്‍ പാസ്റ്റര്‍മാരുടെ യോഗം, വ്യാഴാഴ്ച ബൈബിള്‍ കോളേജ് ബിരുദദാനം, വെള്ളിയാഴ്ച സോദരി സമ്മേളനം, ശനിയാഴ്ച മാസയോഗം, സണ്ടേസ്കൂള്‍ ‍-പിവൈപിഎ സംയുക്ത വാര്‍ഷികം, ഞായറാഴ്ച സംയുക്ത സഭായോഗം എന്നിവ ഉണ്ടായിരിക്കും. ബേര്‍ശേബാ വോയ്സ് ഗാനങ്ങള്‍ ആലപിക്കും.