ചൈനയില്‍ 14 ഹൌസ് ചര്‍ച്ച് പാസ്റ്റര്‍മാരെ അറസ്റ്റു ചെയ്തു

Breaking News Global

ചൈനയില്‍ 14 ഹൌസ് ചര്‍ച്ച് പാസ്റ്റര്‍മാരെ അറസ്റ്റു ചെയ്തു
ഷിജിയാംങ്: ചൈനയില്‍ 14 ഹൌസ് ചര്‍ച്ച് പാസ്റ്റര്‍മാരെ സുരക്ഷാ പോലീസ് അറസ്റ്റു ചെയ്തു. ജനുവരി 13-ന് ചൈനയിലെ തുറമുഖ പ്രവിശ്യയായ ഷിജിയാങ്ങിലെ സാഗയിലാണ് സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു എന്നാരോപിച്ച് സുരക്ഷാ പോലീസ് അറസ്റ്റു ചെയ്തത്.

 

എല്ലാവരും മിഡില്‍ ഈസ്റ്റേണ്‍ ഇവാഞ്ചലിസം നെറ്റ് വര്‍ക്കിന്റെ സജീവ പ്രവര്‍ത്തകരും രഹസ്യ സഭകളുടെ നേതാക്കന്മാരുമാണ്. അറസ്റ്റു ചെയ്യപ്പെട്ട പാസ്റ്റര്‍മാര്‍ എവിടെയാണെന്നും അവരുടെ ബന്ധുക്കളെയോ സഭാ വിശ്വാസികളെയോ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും ചൈന എയ്ഡ് പ്രസിഡന്റ് ബോബ് ഫു പറഞ്ഞു.

 

14 പാസ്റ്റര്‍മാരും ഒന്നിച്ച് ഒരു നെറ്റ് വര്‍ക്കിനു കീഴില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും സഭാ ആരാധനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും പരസ്പരം ബന്ധപ്പെടാറുണ്ട്. ഇവര്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന വിവരം അധികാരികള്‍ അറിഞ്ഞതിനെത്തുടര്‍ന്നു റെയ്ഡ് നടത്തിയായിരുന്നു അറസ്റ്റു ചെയ്തത്.

 

കഴിഞ്ഞ 6 മാസക്കാലമായി ചൈനയില്‍ എല്ലായിടത്തും പോലീസ് റെയ്ഡു നടത്തി നിരവധി പാസ്റ്റര്‍മാരെയും വിശ്വാസികളെയും അറസ്റ്റു ചെയ്തു തടങ്കലില്‍ പാര്‍പ്പിച്ചു വരികയാണ്. ചൈനയ്ക്കെതിരായി ജനങ്ങളെ സംഘടിപ്പിക്കുന്നുവെന്നും, മത പ്രവര്‍ത്തനങ്ങള്‍ അനിയന്ത്രിതമായി നടക്കുന്നുവെന്നും ആരോപിച്ചാണ് അറസ്റ്റുകള്‍ നടത്തുന്നത്.

 

പാസ്റ്റര്‍മാരും വിശ്വാസികളും രാജ്യത്തെ പൌരന്മാരാണെന്നുള്ള ബോദ്ധ്യമില്ലാതെ കടുത്ത വിവേചനമാണ് അധികാരികളുടെ ഭാഗത്തുനിന്നും നടത്തി വരുന്നത്. നീതി നിഷേധവും അഭിപ്രായ സ്വാതന്ത്യ്രവും നിരാകരിച്ചുകൊണ്ടാണ് ക്രൈസ്തവര്‍ ആരാധനാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ നടത്തുന്നത്.

 

പ്രതികൂലങ്ങളുടെ നടുവിലും ധാരാളം ജനങ്ങളാണ് ദിനംപ്രതി യേശുക്രിസ്തുവിങ്കലേക്കു കടന്നു വരുന്നത്. ഇത് അധികാരികളെ കൂടുതല്‍ അസ്വസ്ഥരാക്കുന്നു. പലരെയും ജാമ്യം നല്‍കാതെ മാസങ്ങളോളം തടവില്‍ പാര്‍പ്പിച്ചാണ് പീഢിപ്പിക്കുന്നതും വിചാരണയ്ക്ക് എത്തിക്കുന്നതും. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.