ഭരണകൂടത്തെ താഴെയിറക്കിയാല്‍ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാമെന്ന് ഇറാന്‍ ജനതയോട് യിസ്രായേല്‍

ഭരണകൂടത്തെ താഴെയിറക്കിയാല്‍ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാമെന്ന് ഇറാന്‍ ജനതയോട് യിസ്രായേല്‍

Asia Breaking News Middle East

ഭരണകൂടത്തെ താഴെയിറക്കിയാല്‍ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാമെന്ന് ഇറാന്‍ ജനതയോട് യിസ്രായേല്‍

യെരുശലേം: ഇറാന്റെ അഭിമാനികളായ ജനങ്ങളോട് അവരുടെ സര്‍ക്കാരിനെതിരെ നിലകൊള്ളാനും തെരുവിലിറങ്ങാനും സ്വാതന്ത്ര്യത്തിനായി പോരാടാനും ആഹ്വാനം ചെയ്ത് യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു.

നിലവിലെ ഭരണകൂടം വീണു കഴിഞ്ഞാല്‍ രാജ്യത്തെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാന്‍ യിസ്രായേല്‍ സഹായിക്കുമെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ ധീരവും വ്യക്തിപരവുമായ ഒരു വീഡിയോ പ്രസംഗത്തില്‍ പറയുന്നു.

സ്വാതന്ത്ര്യത്തിനായി സാഹസങ്ങള്‍ ഏറ്റെടുക്കുക, നീതി ആവശ്യപ്പെടുക, സ്വേച്ഛാധിപത്യത്തിനെതിരെ പ്രതിഷേധിക്കുക നെതന്യാഹു പ്രഖ്യാപിച്ചു.

സ്വതന്ത്രവും സമ്പന്നവുമായ ഒരു രാഷ്ട്രത്തെക്കുറിച്ച് സ്വപ്നം കാണാന്‍ ധൈര്യപ്പെടാന്‍ ഇറാനിയന്‍ ജനതയോട് അദ്ദേഹം ആഹ്വാനം ചെയ്തു.

യിസ്രായേലിനെതിരെ 12 ദിവസത്തെ ചിലവേറിയ യുദ്ധം ഇറാന്‍ അടിച്ചേല്‍പ്പിച്ചതായി പ്രധാനമന്ത്രി ആരോപിച്ചു. ഈ യുദ്ധത്തില്‍ ഇറാന്‍ ദയനീയമായി പരാജയപ്പെട്ടു.

അതേ സമയം സ്വന്തം പൌരന്മാരുടെ ആവശ്യങ്ങള്‍ അവഗണിച്ചു. വെള്ളം, വൈദ്യുതി, പണം, പണപ്പെരുപ്പം എന്നിവയാല്‍ രാജ്യത്തിന് പ്രശ്നങ്ങളുണ്ടെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി സമ്മതിച്ചതിനെ ഉദ്ധരിച്ച് ഈ പരാമര്‍ശം തകര്‍ച്ചയിലായ ഒരു രാജ്യം വെളിപ്പെടുത്തുന്നുവെന്ന് നെതന്യാഹു പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.