പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

Asia Breaking News

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

ലാഹോര്‍: പാക്കിസ്ഥാനില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ കടുത്ത വെല്ലുവിളികളും വിവേചനവും നേരിടുന്നതായി പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടു.

പാക്കിസ്ഥാനിലെ കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്റെ (എന്‍ഡിആര്‍സി) ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

വ്യവസ്ഥാപരമായ, പക്ഷപാതം, സാമൂഹിക ഒഴിവാക്കല്‍, സ്ഥാപനപരമായ അവഗണന എന്നിവയില്‍നിന്ന് ഉയര്‍ന്നു വരുന്ന കടുത്ത വിവേചനം തടയാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണണെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

പാക്കിസ്ഥാനിലെ ന്യൂനപക്ഷ മതങ്ങളില്‍നിന്നുള്ള കുട്ടികളുടെ സാഹചര്യ വിശകലനം എന്ന പേരിലാണ് റിപ്പോര്‍ട്ട്. ന്യൂനപക്ഷ കുട്ടികള്‍ പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ക്രിസ്ത്യന്‍, ഹിന്ദു സമുദായങ്ങളില്‍ പെട്ടവര്‍ നേരിടുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനം, ശൈശവ വിവാഹങ്ങള്‍, ബാലവേല തുടങ്ങിയ നിര്‍ണ്ണായക പ്രശ്നങ്ങളും ഉയര്‍ത്തിക്കാട്ടുന്നു.

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ സ്കൂളുകളില്‍ സഹപാഠികളില്‍നിന്നും അദ്ധ്യാപകരില്‍നിന്നും പലപ്പോഴും വിവേചനം നേരിടുന്നു. അവരുടെ മതത്തെപ്പറ്റിയുള്ള നെഗറ്റീവ് ചിന്താഗതികള്‍ ഉള്‍പ്പെട്ട പാഠ്യ പദ്ധതികളും പഠിക്കാന്‍ നിര്‍ബന്ധിതരാകുന്നു.

ഇതുമൂലം അവര്‍ ഒറ്റപ്പെടലും, ശരാശരിയിലും താഴെയുള്ള അക്കാദമിക് ലെവല്‍, പലകാരണങ്ങളാല്‍ സ്കൂളുകളില്‍നിന്ന് കൊഴിഞ്ഞുപോക്ക് എന്നിവയും വിദ്യാഭ്യാസത്തിന്റെ പ്രതീക്ഷകള്‍ അസ്തമിപ്പിക്കുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച് 2023 ഏപ്രിലിലും 2024 ഡിസംബറിന്റെ ഇടയിലും ന്യൂനപക്ഷ കുട്ടികളെ അടിച്ചമര്‍ത്തുന്നതുമായി ബന്ധപ്പെട്ട 27 പരാതികള്‍ എന്‍ഡിആര്‍സിക്ക് ലഭിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.