യു.പി. ദമ്പതികളുടെ ഏഴു ദശലക്ഷം സ്വത്തും ദത്തുപുത്രനായ ‘കുരങ്ങിന് ‘

Breaking News Global India

യു.പി. ദമ്പതികളുടെ ഏഴു ദശലക്ഷം സ്വത്തും ദത്തുപുത്രനായ ‘കുരങ്ങിന് ‘
റേബറേലി: ഉത്തര്‍പ്രദേശിലെ റേബറേലിയിലെ ദമ്പതികളുടെ മുഴുവന്‍ സ്വത്തിന്റെയും അവകാശം തങ്ങളുടെ ദത്തു പുത്രനായ കുരങ്ങനുവേണ്ടി മാറ്റിവച്ചു. സവിസ്താ ബ്രിജേഷിന് ഒരു വളര്‍ത്തു പുത്രനെ കിട്ടിയത് അപ്രതീക്ഷിതമായിട്ടായിരുന്നു.

 

തന്റെ വീടിന് സമീപത്ത് ഒരു കുരങ്ങന്‍ അടിതെറ്റി താഴെവീണു. വളരെ ഉയരത്തില്‍നിന്നു താഴെവീണ കുരങ്ങിന്റെ മാറില്‍ അള്ളിപ്പിടിച്ചിരുന്ന കുട്ടിക്കുരങ്ങിനെ ബ്രിജേഷ് ശ്രദ്ധിച്ചു. വീഴ്ചയില്‍ അമ്മക്കുരങ്ങ് ചത്തുപോയിരുന്നു. അനാഥനായ കുട്ടിക്കുരങ്ങിനെ വളര്‍ത്താന്‍ യുവതി തീരുമാനിച്ചു. ആഗ്രഹം തന്റെ ഭര്‍ത്താവും അംഗീകരിച്ചു. അവര്‍ കുരങ്ങിനു ‘ചുന്‍മുന്‍ ‍’ എന്നു പേരും നല്‍കി.

 

മക്കളില്ലാത്ത ദമ്പതികള്‍ക്ക് അങ്ങനെ ‘സ്വന്തം’ മകനായി അവനെ വളര്‍ത്തി. തങ്ങളുടെ വീട്ടില്‍ കുരങ്ങിന് എ.സി. സൌകര്യവുമൊരുക്കി. ചുന്‍മുനോടുള്ള സ്നേഹത്തിന്റെ ഭാഗമായി ദമ്പതികള്‍ തങ്ങളുടെ 7 ദശലക്ഷം രൂപ വിലവരുന്ന വീടും, മറ്റു സ്വത്തുക്കളും, ഭീമമായ ബാങ്ക് ബാലന്‍സുമൊക്കെ ചുന്മുന്നിന്റെ ഭാവിക്കായി മാറ്റിവെച്ചു. സംഭവത്തെ അന്ധവിശ്വാസത്തിന്റെ ഭാഗമായി ചിലര്‍ കാണുമ്പോള്‍ ദമ്പതികള്‍ തങ്ങളുടെ തീരുമാനത്തില്‍ മാറ്റം ഒന്നും വരുത്തുന്നില്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.