ഇന്ത്യാക്കാരില്‍ ചുവപ്പ് മുടിക്കു കാരണം അപൂര്‍വ്വ ജീനെന്ന് ഗവേഷകര്‍

ഇന്ത്യാക്കാരില്‍ ചുവപ്പ് മുടിക്കു കാരണം അപൂര്‍വ്വ ജീനെന്ന് ഗവേഷകര്‍

Health India

ഇന്ത്യാക്കാരില്‍ ചുവപ്പ് മുടിക്കു കാരണം അപൂര്‍വ്വ ജീനെന്ന് ഗവേഷകര്‍

ഇന്ത്യാക്കാരില്‍ ചുവപ്പ് മുടി വളരെ അപൂര്‍വ്വമാണ്. ഇന്ത്യാക്കാരിലെ ചുരുക്കം ചിലരില്‍ കാണുന്ന ചുവപ്പ് മുടി എന്ന അസാധാരണ പ്രതിഭാസത്തിനു കാരണം വളരെ അപൂര്‍വ്വമായ ഒരു തദ്ദേശീയ ജീനാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു.

ഈ ഗവേഷണത്തിലൂടെ രാജ്യത്തുടനീളമുള്ള 91 വ്യത്യസ്ത ജനവിഭാഗങ്ങളില്‍നിന്ന് ഇതേ ജീനിന്റെ 4 പുതിയ വകഭേദങ്ങളെ അവര്‍ തിരിച്ചറിഞ്ഞു.

ശരീരത്തിലെ മെലാനിന്‍ എന്നറിയപ്പെടുന്ന വര്‍ണ പദാര്‍ത്ഥത്തിന്റെ ഉല്‍പ്പാദനം നിയന്ത്രിക്കുന്ന മെലനോകോര്‍ട്ടിന്‍ റിസപ്റ്റര്‍ ജീന്‍ വിശകലനം ചെയ്തുള്ള പഠനത്തില്‍നിന്നാണ് പുതിയ ജീനിനെ കണ്ടെത്തിയത്.

ഈ ജീനിന്റെ സി.872 സി>4 എന്നു പേരിട്ട വകഭേദമാണ് ചുവപ്പ് മുടിക്കു കാരണം.

91 വ്യത്യസ്ത ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന 11,021 വ്യക്തികളില്‍ എംസിഐആറിന്റെ കോഡിംഗ് മേഖല പരിശോധിച്ച സംഘം ആകെ 9 പുതിയതും 12 വളരെ അപൂര്‍വ്വമായ വകഭേദങ്ങളും കണ്ടെത്തിയെന്ന് ഗവേഷകര്‍ പറയുന്നു.

അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ ജെനറ്റിക്സ് പുറത്തിറക്കുന്ന എച്ച്ജിജെ അഡ്വാന്‍സ് എന്ന അന്താരാഷ്ട്ര പിയര്‍-റിവ്യൂഡ് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.