2500 വര്‍ഷം പഴക്കമുള്ള കുപ്രോസ് നാണയം യിസ്രായേലില്‍നിന്നും കണ്ടെടുത്തു

2500 വര്‍ഷം പഴക്കമുള്ള കുപ്രോസ് നാണയം യിസ്രായേലില്‍നിന്നും കണ്ടെടുത്തു

Asia Breaking News Top News

2500 വര്‍ഷം പഴക്കമുള്ള കുപ്രോസ് നാണയം യിസ്രായേലില്‍നിന്നും കണ്ടെടുത്തു

ബൈബിളിലെ പുരാതന സ്ഥലമായ കുപ്രോസിന്റെ (ഇന്ന് സൈപ്രസ്) 2500 വര്‍ഷം പഴക്കമുള്ള ഒരു അപൂര്‍വ്വ നാണയം യിസ്രായേലില്‍ കണ്ടെടുത്തു.

ബിസി അഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ കുപ്രോസിന്റെ കിഴക്കന്‍ തീരത്തുള്ള പുരാതന നഗരമായ സലാമിസില്‍, ആ ദ്വീപ് പേര്‍ഷ്യന്‍ ഭരണത്തിന്‍ കീഴില്‍ ആയിരുന്നപ്പോള്‍ നിര്‍മ്മിച്ച വെള്ളി പൂശിയ നാണയമാണ് അഷ്ദോദ് മുനിസിപ്പല്‍ പരിധിയിലെ ബീച്ചില്‍നിന്നും കണ്ടെടുത്തത്.

അഷ്ദോദിലെ ബീച്ച് ഡിപ്പാര്‍ട്ട്മെന്റിന്റെ ഡെപ്യൂട്ടി ഡയറക്ടറായ അവി ചപ്രാക്ക് കടല്‍ തീരത്ത് സന്ദര്‍ശകര്‍ക്ക് നഷ്ടപ്പെട്ട വസ്തുക്കള്‍ക്കായി അരിച്ചുപെറുക്കുന്നതിനിടെ ഒരു മുനിസിപ്പല്‍ ജീവനക്കാരനാണ് നാണയം കണ്ടെത്തിയത്.

ഒരു മാസം മുമ്പ് കണ്ടെത്തിയ നാണയം പുരാവസ്തു വകുപ്പിന്റെ വിശദമായ പരിശോധനയിലാണ് കാലപ്പഴക്കം തിരിച്ചറിഞ്ഞത്.

ഏകദേശം 11 ഗ്രാം ഭരമുള്ള ഈ നാണയം ആദ്യം കട്ടിയുള്ള വെള്ളിയാണെന്ന് തോന്നിയെങ്കിലും യഥാര്‍ത്ഥത്തില്‍ വെള്ളി പൂശിയ അടിസ്ഥാന ലോഹം കൊണ്ടാണ് നിര്‍മ്മിച്ചത് എന്ന് പരിശോധനയില്‍ കണ്ടെത്തി.

ദ്വീപില്‍ വെള്ളിയുടെ ക്ഷാമം മൂലം കുപ്രോസ് നാണയ നിര്‍മ്മാണത്തില്‍ ഇങ്ങനെ പതിവായിരുന്നുവെന്ന് യിസ്രായേല്‍ പുരാവസ്തു നാണയ വകുപ്പിലെ ഗവേഷകനും ക്യുറേറ്ററുമായ യാനിവ് ഡേവിഡ് ലെവി പറഞ്ഞു.

നാണയത്തിന്റെ ഒരു വശത്ത് ഇടതുവശത്തേക്ക് അഭിമുഖമായി കിടക്കുന്ന ഒരു ആട്ടുകൊറ്റനെ ചിത്രീകരിച്ചിരിക്കുന്നു.

മറുവശത്ത് ഒരു ചെറിയ ചത്വരത്തിനുള്ളില്‍ ഒരു ആട്ടുകൊറ്റന്റെ തലയും പുരാതന കുപ്രോസ് സിലബിക് ലിപിയുടേതെന്ന് വിശ്വസിക്കപ്പെടുന്ന മൂന്ന് ചിഹ്നങ്ങളും ഒരു ലോറല്‍ ശിഖയും ഉണ്ട്.

അന്നത്തെ കാലത്ത് കുപ്രോസും യിസ്രായേലും തമ്മിലുള്ള വ്യാപാര ബന്ധങ്ങളെയും ചലനങ്ങളെക്കുറിച്ചും ഈ നാണയം വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ സാദ്ധ്യതയുണ്ടെന്ന് പുരാതന നാണയ നിര്‍മ്മാണത്തിലെ വിദഗ്ധനായ ഇവാഞ്ചലിന്‍ മാര്‍ക്കോ പറഞ്ഞു.

കുപ്രോസ് ബൈബിളില്‍ ഒട്ടേറെ തവണ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പഴയ നിയമത്തില്‍ സംഖ്യാ പുസ്തകം 24: 29-ല്‍ കിത്തീം (യെശയ്യാവ് 23:4,12).

പുതിയനിയമത്തില്‍ ബര്‍ന്നബാസിന്റെ ജന്മസ്ഥലമാണ് കുപ്രോസ് (അപ്പോ. 4:34).

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.