മഞ്ഞള്‍പ്പൊടിയുടെ ആരോഗ്യ ഗുണങ്ങള്‍
നമ്മുടെ അടുക്കളകളില്‍ മഞ്ഞളിനു പ്രധാനമായ ഒരു സ്ഥാനമുണ്ട്. കറികളില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കുന്നു.
കുര്‍ക്കുമിന്‍ എന്ന ഘടകമാണ് മഞ്ഞളിന് ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നത്. ശരീരത്തിനു പ്രതിരോധ ശേഷി നല്‍കാന്‍ ശേഷിയുള്ള ഒന്നാണ് മഞ്ഞള്‍പ്പൊടി.
മഞ്ഞള്‍പ്പൊടി ഭക്ഷണത്തില്‍ ചേര്‍ക്കാതെയും ഉപയോഗിക്കാവുന്നതാണ്. ഇളം ചൂടുള്ള വെള്ളത്തില്‍ മഞ്ഞള്‍പ്പൊടി കലക്കി രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ഗുണം ലഭിക്കും.
ഒരു ഗ്ളാസ് വെള്ളത്തില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കുക. രാവിലെ വെറും വയറ്റില്‍ കുടിക്കാവുന്നതാണ്. ഇതുമൂലം കരളിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നു.
നല്ല ദഹന പ്രക്രീയ നടക്കുന്ന ശരീരത്തില്‍ രക്തയോട്ടം മെച്ചപ്പെടുന്നു. തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്ന. കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നു.
പ്രമേഹവും നിയന്ത്രിക്കുവാന്‍ സഹായിക്കുന്നു.

