മതപരിവര്‍ത്തനംകൊണ്ട് മാത്രം ഗോത്ര പദവി ഇല്ലാതാകുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി

മതപരിവര്‍ത്തനംകൊണ്ട് മാത്രം ഗോത്ര പദവി ഇല്ലാതാകുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി

Breaking News India

മതപരിവര്‍ത്തനംകൊണ്ട് മാത്രം ഗോത്ര പദവി ഇല്ലാതാകുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി

മതം മാറുന്നത്കൊണ്ട് ഒരു വ്യക്തിയുടെ പട്ടികവര്‍ഗ്ഗ അംഗത്വ പദവി യാന്ത്രികമായി അവസാനിക്കുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി.

അതേ സമയം ഓരോ കേസിലെയും വസ്തുതകളില്‍നിന്ന് തുടര്‍ച്ചയായി ഗോത്ര ഐഡന്റിറ്റി സ്ഥാപിക്കപ്പെടണമെന്ന് ഊന്നിപ്പറഞ്ഞു.

സെപ്റ്റംബര്‍ 14-ലെ ഉത്തരവില്‍ മതം മാറുന്നത് പട്ടികവര്‍ഗ്ഗ പദവി ഇല്ലാതാകുന്നില്ല എന്നു കോടതി പറഞ്ഞു.

എന്നിരുന്നാലും ഒരു മുസ്ളീം പുരുഷനെ വിവാഹം കഴിച്ച ഒരു ആദിവാസി സ്ത്രീ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് അരുണ്‍ കുമാര്‍ തള്ളി.

പതിറ്റാണ്ടുകളായി വ്യത്യസ്തമായ മതപരവും സാമൂഹികവുമായ ഒരു സാഹചര്യത്തില്‍ ജീവിച്ചിട്ടും തന്റെ ഗോത്ര സത്വം നിലനില്‍ക്കുന്നുണ്ടെന്ന് അവര്‍ കാണിച്ചിട്ടില്ലെന്ന് കണ്ടെത്തി.

നൈമുന്നിഷ എന്നറിയപ്പെടുന്ന നാന്‍ഹി എന്ന ഹര്‍ജിക്കാരി ഭൂയിന്‍ സമുദായത്തില്‍ ജനിച്ചു. ഇത് പട്ടികവര്‍ഗ്ഗമായി അംഗീകരിച്ചിരുന്നു. സോള്‍ ജില്ലയില്‍ നാന്‍ഹി വാങ്ങിയ കൃഷി ഭൂമിയുമായി ബന്ധപ്പെട്ടായിരുന്നു കേസ്.

റവന്യു അധികൃതര്‍ നാന്‍ഹിയുടെ വാദത്തെ അംഗീകരിച്ചിരുന്നില്ല. നാന്‍ഹിയുടെ കാര്യത്തില്‍ തെളിവ് നല്‍കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും മതപരിവര്‍ത്തനംകൊണ്ട് മാത്രം പട്ടികവര്‍ഗ്ഗ പദവി സ്വയമേവ ഇല്ലാതാകില്ല എന്ന വിശാലമായ നിയമ തത്വം ഹൈക്കോടതി അംഗീകരിച്ചു.

ഇന്ത്യയിലെ ഏകദേശം 27 ദശലക്ഷം ക്രിസ്ത്യാനികളില്‍ 60 ശതമാനത്തിലധികവും ഗോത്ര വര്‍ഗ്ഗത്തില്‍നിന്നോ മറ്റ് സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നതോ ആയ സമൂഹങ്ങളില്‍നിന്നും വന്നവരാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.