നെല്ലിക്കായുടെ ആരോഗ്യ ഗുണങ്ങള്‍
നിരവധി ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് നെല്ലിക്ക. ജീവകം സി ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക.
ഓറഞ്ചിനുള്ളതിനേക്കാള്‍ 20 ഇരട്ടി വൈറ്റമിന്‍ സി നെല്ലിക്കായിലുണ്ട്. വിറ്റാമിന്‍ ബി, ഇരുമ്പ്, കാല്‍സ്യം എന്നിവയും നെല്ലിക്കായിലുണ്ട്.
വിറ്റാമിന്‍ സി ധാരാളമുള്ളതിനാല്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താനും ധമനികളിലും സിരകളിലും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറയ്ക്കാനും നെല്ലിക്കായ്ക്കു കഴിയുന്നു.
മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തോടൊപ്പം ആരോഗ്യകരമായ രക്ത ചംക്രമണത്തിനും നെല്ലിക്ക സഹായിക്കുന്നു. സന്ധി വാതം, ഓസ്റ്റിയോപെറോസിസ് , സന്ധി വേദന എന്നിവയ്ക്ക് നെല്ലിക്കാ ജ്യൂസ് ഫലപ്രദമാണ്.
കൂടാതെ തലമുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയാനും ആരോഗ്യകരമായ ദഹനപ്രക്രീയയ്ക്കും നെല്ലിക്ക നല്ലതാണ്.
കൂടാതെ നെല്ലിക്ക കഴിക്കുന്നതുമൂലം കരളിനെയും ദഹന വ്യവസ്ഥയെയും നല്ല നിലയില്‍ നിലനിര്‍ത്തുന്നു.

