ബഥേല്‍ ഗോസ്പല്‍ അസംബ്ലി ജനറല്‍ കണ്‍വന്‍ഷന്‍

Breaking News Convention Kerala Top News

ബഥേല്‍ ഗോസ്പല്‍ അസംബ്ലി ജനറല്‍ കണ്‍വന്‍ഷന്‍
പത്തനാപുരം: ബഥേല്‍ ഗോസ്പല്‍ അസംബ്ലി 27 -മത് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 12 മുതല്‍ 15 വരെ പത്തനാപുരം ബഥേല്‍ കണ്‍വന്‍ഷന്‍ ഗ്രൗണ്ടില്‍ നടക്കും.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരങ്ങള്‍ പങ്കെടുക്കുന്ന പത്തനാപുരത്തെ ഏറ്റവുംവലിയ ആത്മീയ സംഗമത്തിന്വേണ്ടി ക്രമീകരണങ്ങള്‍ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ എം.ഒ.അനിയന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.

സഭാ ഓവര്‍സിയര്‍ പാസ്റ്റര്‍ ജോയി പി.ഉമ്മന്‍ ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളില്‍ പാസ്റ്റര്‍മാരായ സാം ജോര്‍ജ്, മോനിസ് ജോര്‍ജ്, ബി.വര്‍ഗീസ്, രവി മണി തുടങ്ങിയവര്‍ പ്രസംഗിക്കും.

പകല്‍ മീറ്റിംഗുകളില്‍ പാസ്റ്റര്‍മാരായ അലക്സാണ്ടര്‍ ഉമ്മന്‍ ‍, സി.കെ.മാത്യു, എ.ജെ.ചാക്കോ, എം.ഒ.അനിയന്‍ ‍, പി.റ്റി.മാത്യു, ഗ്രേസ് ഉമ്മന്‍ തുടങ്ങിയവര്‍ ശുശ്രൂഷിക്കും.

സോദരീ സമ്മേളനത്തിന് വത്സമ്മ മാത്യു, സൂസന്‍ അനിയന്‍ ‍, ഏലിയാമ്മ ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

പാസ്റ്റര്‍മാരായ ബിജു മാത്യു, ഷിജു സി.ആര്‍ ‍,ബോവസ്, രാജീവ് തുടങ്ങിയവര്‍നേതൃത്വം നല്‍കും.

കാല്‍വറിവോയ്സ് സംഗീത ശുശ്രൂഷ നിര്‍വ്വഹിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.