70 ശതമാനം ഇന്ത്യന്‍ ബിരുദധാരികളും നിര്‍മ്മിത ബുദ്ധിയെ ഭയപ്പെടുന്നതായി സര്‍വ്വേ
ന്യൂഡെല്‍ഹി: ഇന്ത്യയിലെ 70 ശതമാനം ബിരുദധാരികളും ഇന്ന് ഭയപ്പെടുന്ന ഒരു കാര്യമുണ്ട്. അത് നിര്‍മ്മിത ബുദ്ധിയെയാണ്. അതിനു കാരണം എഐ ആവശ്യ തൊഴില്‍ സാദ്ധ്യതയെ ഇല്ലാതാക്കുമെന്ന ആശങ്കയിലാണ്.
നിരവധി പ്രൊഫഷണലുകളുടെ ആഗോള സംഘടനയായ സിഎഫ്ഐ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഗ്ളോബല്‍ ഗ്രാജുവേറ്റ് ഔട്ട്ലുക്ക് സര്‍വ്വേ 2025ലാണ് ഈ കണ്ടെത്തല്‍.
ഇന്ത്യയില്‍നിന്നുള്ള 1250 പേര്‍ ഉള്‍പ്പെടെ 9,000 ത്തിലധികം പുതിയ ബിരുദധാരികളില്‍ നിന്നു കരിയര്‍ ട്രെന്‍ഡുകള്‍, ആത്മവിശ്വാസത്തിന്റെ നിലവാരം, മേഖലാ മുന്‍ഗണനകള്‍ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ശേഖരിച്ചു.
50 ശതമാനത്തിലധികം പേര്‍ക്ക് എഐ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെങ്കിലും 56 ശതമാനം പേര്‍ സോഫ്റ്റ് സ്കില്ലുകള്‍ക്ക് പുറമേ എഐ കഴിവുകള്‍ ഉണ്ടായിരിക്കുന്നത് തൊഴില്‍ വിപണിയില്‍ മുന്‍തൂക്കം നല്‍കുമെന്ന് കരുതുന്നു.
എഐ കരിയറുകളിലുള്ള താല്‍പര്യം വളര്‍ച്ചയെ കാണിക്കുന്നുവെന്നും സര്‍വ്വേ പറയുന്നു. 2024-ല്‍ 59 ശതമാനത്തില്‍നിന്നും ഈ വര്‍ഷം 63 ശതമാനമായി ഉയര്‍ന്നു.
ഭാവിയുമായി കൂടുതല്‍ പൊരുത്തപ്പെടുന്ന മേഖലകളിലുള്ള നിര്‍ണ്ണായകമായ ഒരു വഴിത്തിരിവിനെ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് സിഎഫ്ഐ റിപ്പോര്‍ട്ട് ഊന്നി പറയുന്നു.
ഈ തലമുറയ്ക്ക് എഐ ഇനി എത്രത്തോളം അനിവാര്യമാണെന്ന് അവര്‍ക്കറിയാം. പ്രസക്തമായ കഴിവുകള്‍ നേടുന്നതിനായി അവര്‍ ആഗ്രഹിക്കുന്നു. സിഎഫ്ഐ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ കണ്‍ട്രി ഹെഡ് ആരതി പോള്‍വാള്‍ പറഞ്ഞു.

