രക്ഷിക്കപ്പെട്ട് ഒരു വര്‍ഷത്തിനുള്ളില്‍ 80 പേരെ ക്രിസ്തുവിങ്കലേക്കു നയിച്ച സുവിശേഷകന്‍ കൊല്ലപ്പെട്ടു.
അഡിസ് അബാബ: എത്യോപ്യയില്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു കര്‍ത്താവിങ്കലേക്കു വരികയും ധീരമായ സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഫലമായി ഒരു വര്‍ഷത്തിനിടെ 80 പേരെ ക്രിസ്തുവിങ്കലേക്കു നയിച്ച സുവിശേഷകന്‍ കൊല്ലപ്പെട്ടു.
എത്യോപ്യയിലെ ഓറോമിയ മേഖലയില്‍ കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിച്ച ഇബ്രാഹിം മുഹമ്മദ് ആണ് രക്തസാക്ഷിയായത്. 2021 -ല്‍ ആണ് ഇഹ്രാഹിം രക്ഷിക്കപ്പെട്ടത്. തുടര്‍ന്ന് കര്‍ത്താവിനെ ആരാധിക്കുകയും സാക്ഷീകരിക്കുകയും ചെയ്തു.
അടുത്തിടെ ഒരു വര്‍ഷത്തിനകം നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായി 80 പേരെ നേടാനായത് എന്ന് വോയ്സ് ഓഫ് മാര്‍ട്ടിയേഴ്സ് കാനജ പറഞ്ഞു.
ക്രിസ്ത്യന്‍ സാക്ഷ്യത്തിന്റെ ഫലമായി ഇബ്രാഹിമിന് പ്രാദേശിക ഇസ്ളാമിക തീവ്രവാദികളില്‍നിന്ന് ശക്തമായ എതിര്‍പ്പും വധഭീഷണിയും ലഭിക്കാന്‍ തുടങ്ങി. നിരവധി തവണ അപകടപ്പെടുത്താന്‍ ശ്രമിച്ചിട്ടും വിശ്വസ്തതയോടെ ക്രിസ്തുവിന്റെ സന്ദേശം പങ്കുവെയ്ക്കുന്നത് തുടര്‍ന്നു.
കഴിഞ്ഞ മാസം അദ്ദേഹം കൊല്ലപ്പെട്ടു. ഒരു പരമ്പരാഗത ഇസ്ളാമിക വസ്ത്രം ധരിച്ച ഒരു ആയുധധാരി ഇബ്രാഹിമിനെ സമീപിച്ചു. നിന്റെ സുവിശേഷ പ്രവര്‍ത്തനത്തിന്റെ അവസാന നിമിഷം ആണെന്ന് പ്രഖ്യാപിക്കുകയും വെടിവെയ്ക്കുകയുമായിരുന്നുവെന്ന് പറയപ്പെടുന്നു.
ഒരു കര്‍ഷകനായ ഇബ്രാഹിം തന്റെ വരുമാനത്തിന്റെ നല്ലൊരു ഭാഗം കര്‍ത്തൃവേലയ്ക്കായി ചിലവഴിക്കുകയും തന്റെ കൃഷി ഭൂമിയുടെ ഒരു ഭാഗം ഒരു ആരാധനാ ഹാള്‍ പണിയുവാനായി നീക്കി വെയ്ക്കുകയും ചെയ്തു.
ഇതിനെതുടര്‍ന്നാണ് കൊലപാതകമെന്നും പ്രതികരിക്കുന്നു. വെടിയേറ്റ ഇബ്രാഹിം ആശുപത്രിയില്‍ 3 ദിവസങ്ങള്‍ക്കുശേഷമാണ് മരണത്തിനു കീഴടങ്ങിയത്. ഭാര്യയും രണ്ട് കൊച്ചു കുട്ടികളുമുണ്ട്. പ്രതിയെ ഇതുവരെ പോലീസ് അറസ്റ്റു ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ എത്യോപ്യയില്‍ 67 ശതമാനം ക്രൈസ്തവരുണ്ട്. ഇതില്‍ 43 ശതമാനം പേരും കര്‍ത്താധിക്സ് വിഭാഗമാണ്. ബാക്കി കത്തോലിക്കരും പെന്തക്കോസ്തു വിഭാഗവുമാണ്.

