തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒന്നര കോടി ജനങ്ങള്‍ പട്ടിണിയില്‍

Breaking News Global Middle East

തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒന്നര കോടി ജനങ്ങള്‍ പട്ടിണിയില്‍
റോം: തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒന്നര കോടിയോളം ആളുകള്‍ കടുത്ത ഭക്ഷ്യ ക്ഷാമത്തിന്റെ കെടുതിയിലാണെന്ന് യു.എന്നിനു കീഴിലുള്ള ലോക ഭക്ഷണ പദ്ധതി (ഡബ്ല്യു.എം.എഫ്.) റിപ്പോര്‍ട്ട്.

 

ഇവിടങ്ങളില്‍ ഭക്ഷ്യ ക്ഷാമം കൂടുതല്‍ രൂക്ഷമായി തുടരുന്നതിനാല്‍ 2016-ല്‍ പട്ടിണിയിലേക്ക് വഴുതി വീഴുന്നവര്‍ പിന്നെയും വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലാവിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പട്ടിണിയില്‍ കഴിയുന്നത്. 28 ലക്ഷം പേര്‍ . മഡഗാസ്ക്കര്‍ 19 ലക്ഷം, സിംബാവേ 15 ലക്ഷം എന്നിവ തൊട്ടു പുറകിലുണ്ട്.

 

മോശം കാലാവസ്ഥയെത്തുടര്‍ന്നു ധാന്യങ്ങളുടെ ഉല്‍പ്പാദനം കുറഞ്ഞതാണ് കടുത്ത ക്ഷാമത്തിനു പ്രധാന കാരണം. തെക്കന്‍ ആഫ്രിക്കന്‍ രഷ്ട്രങ്ങള്‍ക്കു പുറമേ എത്യോപ്യയിലും ഭക്ഷ്യ ക്ഷാമം രൂക്ഷമായതായി റിപ്പോര്‍ട്ടുണ്ട്. 10 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഇവിടെ ഭക്ഷണം ലഭ്യമാക്കേണ്ടതായുണ്ടെന്നും യു.എന്‍ . പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.