ഹൈക്കോടതികളില്‍ കെട്ടിക്കിടക്കുന്നത് 59.45 ലക്ഷം കേസുകള്‍

ഹൈക്കോടതികളില്‍ കെട്ടിക്കിടക്കുന്നത് 59.45 ലക്ഷം കേസുകള്‍

Breaking News India

ഹൈക്കോടതികളില്‍ കെട്ടിക്കിടക്കുന്നത് 59.45 ലക്ഷം കേസുകള്‍

ന്യൂഡെല്‍ഹി: രാജ്യത്തെ വിവിധ കോടതികളിലായി തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിനു കേസുകളാണെന്ന് കേന്ദ നിയമമന്ത്രി കിരണ്‍ റിജ്ജു.

സുപ്രീം കോടതിയില്‍ മാത്രം 72,062 കേസുകള്‍ ‍. ഹൈക്കോടതികളില്‍ 59,45,709 കേസുകളും ജില്ലാ കോടതികളിലും കീഴ്കോടതികളിലുമായി 4,19,79,383 കേസുകളും കെട്ടിക്കിടക്കുന്നുണ്ടെന്ന് രാജ്യസഭയില്‍ എ.എ.റഹിം ഉന്നയിച്ച ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി.

സുപ്രീം കോടതിയില്‍ രണ്ടു ജഡ്ജിമാരുടെ ഒഴിവുകളും ഹൈക്കോടതികളില്‍ 386 ഒഴിവുകളും രാജ്യത്തുടനീളമുള്ള ജില്ലാ കോടതികളിലും മറ്റ് കീഴ്കോടതികളിലുമായി 5,343 ഒഴിവുകളും നിലവിലുണ്ടെന്നും മറുപടിയില്‍ വ്യക്തമാക്കി.