മഴയില്ല; മഴദേവനെതിരെ പരാതിയുമായി യു.പി. കര്‍ഷകന്‍
ലക്നൌ: മഴപെയ്യാത്തതിനാല്‍ കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാത്തതില്‍ മഴ ദൈവമായ ഇന്ദ്രനെതിരെ പരാതിയുമായി യു.പി.യിലെ കര്‍ഷകന്‍ .
മഴ പെയ്യാനും മികച്ച വിളവിനും വേണ്ടി കര്‍ഷകര്‍ വിവിധ ആചാരങ്ങളും ഉത്സവങ്ങളും സംഘടിപ്പിക്കുന്നത് ഇന്ത്യയില്‍ സാധാരണയാണെങ്കിലും ഇത്തരമൊരു പരാതി ആദ്യമായാണ് എന്നതാണ് കൌതുകകരം.
ഝാല ഗ്രാമത്തില്‍നിന്നുള്ള സുമിത് കുമാര്‍ യാദവാണ് ഇന്ദ്രനെതിരെ പരാതിയുമായി തഹസില്‍ദാരെ സമീപിച്ചത്. ഇദ്ദേഹം പരാതി ഉന്നത മേലുദ്യോഗസ്ഥര്‍ക്ക് കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഇതിന്റെ ഉള്ളടക്കം താന്‍ വായിച്ചിട്ടില്ലെന്നാണ് ജില്ലാ മജിസ്ട്രേറ്റ് ഓഫീസിലേക്ക് പരാതി കൈമാറിയ ഉദ്യോഗസ്ഥന്‍ പറയുന്നത്.
മഴക്കുറവ് തന്റെ ഗ്രാമത്തെ സാരമായി ബാധിച്ചെന്ന് ഇന്ദ്രനെതിരെയുള്ള പരാതിയില്‍ സുമിത്കുമാര്‍ സൂചിപ്പിച്ചിട്ടുണ്ട്.
വരള്‍ച്ചയ്ക്ക് കാരണക്കാരനെന്ന നിലയിലാണ് മഴദൈവത്തിന്റെ പേര് പാരാതിയില്‍ എഴുതിയതെന്നാണ് വാദം.