അഞ്ചു പ്രസവത്തിലും ഇരട്ടക്കുട്ടികള്‍ ‍; ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് യുവാവ്

അഞ്ചു പ്രസവത്തിലും ഇരട്ടക്കുട്ടികള്‍ ‍; ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് യുവാവ്

Africa Breaking News

അഞ്ചു പ്രസവത്തിലും ഇരട്ടക്കുട്ടികള്‍ ‍; ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് യുവാവ്
കമ്പാല: അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായി സന്താന സൌഭാഗ്യം വരുമ്പോള്‍ സന്തോഷിക്കാത്തവരാരുമില്ല.

എന്നാല്‍ ഒരു യുവാവ് ചെയ്തത് കൊടും ക്രൂരത. ഉഗാണ്ടയില്‍ നിന്നുള്ള സലോംഗോ-ഗ്ളോറിയ ദമ്പതികളുടെ കുടുംബ ജീവിതമാണ് അഞ്ചു പ്രസവത്തോടെ തകര്‍ന്നത്.

ഗ്ളോറിയായുടെ അഞ്ച് പ്രസവത്തിലും ഇരട്ടക്കുട്ടികളാണ് ജനിച്ചത്. അഞ്ചാമതും ഇരട്ടക്കുട്ടികള്‍ ജനിച്ചതോടെ അസ്വഭാവികത എന്നു പറഞ്ഞാണ് ഭര്‍ത്താവ് സലോംഗോ കുടുംബ ബന്ധം തുടരാന്‍ വിസമ്മതിച്ചത്. ഇതോടെ 9 കുട്ടികളുടെയും സംരക്ഷണ ചുമതല പെറ്റതള്ളയുടെ ചുമലിലായി.ഒരു കുട്ടി മരിച്ചിരുന്നു.

കുട്ടികള്‍ കൂടിപ്പോയി എന്നു പറഞ്ഞ് സലോംഗോ ഭാര്യയോട് വീട്ടില്‍നിന്നും പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതില്‍ തനിക്ക് ഖേദമില്ലെന്നും ഭര്‍ത്താവിനെപ്പോലെ അവരെ ഇറക്കിവിടാന്‍ താനില്ലെന്നും ഗ്ളോറിയ പറഞ്ഞു.

ദൈവം ദാനം നല്‍കിയ കുഞ്ഞുങ്ങളുമായി ഒരു പുതിയ താമസസ്ഥലം തേടുന്നു. എല്ലാം ദൈവത്തില്‍ ഭരമേല്‍പ്പിച്ച് ജീവിതം പടുത്തുയര്‍ത്താനുള്ള ശ്രമത്തിലാണ് ഗ്ളോറിയ.