ഒരു ചര്‍ച്ചില്‍ ഏറ്റവും കൂടുതല്‍ കാലം ശുശ്രൂഷിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ പാസ്റ്റര്‍ അന്തരിച്ചു

ഒരു ചര്‍ച്ചില്‍ ഏറ്റവും കൂടുതല്‍ കാലം ശുശ്രൂഷിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ പാസ്റ്റര്‍ അന്തരിച്ചു

Breaking News Obituary USA

ഒരു ചര്‍ച്ചില്‍ ഏറ്റവും കൂടുതല്‍ കാലം ശുശ്രൂഷിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ പാസ്റ്റര്‍ അന്തരിച്ചു

ടെക്സാസ്: യു.എസില്‍ ടെക്സാസിലെ ഒരു ചര്‍ച്ചില്‍ 72 വര്‍ഷത്തെ ശ്രദ്ധേയമായ ശുശ്രൂഷയ്ക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ പാസ്റ്റര്‍ 94-ാം വയസില്‍ അന്തരിച്ചു.

ടെക്സാസ് സിറ്റിയിലെ റൈസിംഗ് സ്റ്റാര്‍ മിഷണറി ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ ശുശ്രൂഷകനായ റവ. ഡോ. ഡോറിസ് നഥനിയേല്‍ ബെന്‍ഫോര്‍ഡ് സീനിയറാണ് തന്റെ ദീര്‍ഘമായ സേവനത്തിനും സഭയോടുള്ള തീഷ്ണമായ സമര്‍പ്പണത്തിനും ശേഷം ഈ ലോകത്തോട് വിട പറഞ്ഞത്.

ഞങ്ങളുടെ പ്രിയപ്പെട്ട പാസ്റ്റര്‍, പിതാവ്, മുത്തച്ഛന്‍ റവ. ഡോറിസ് നഥനിയേല്‍ ബെന്‍ഫോര്‍ഡ് ഞങ്ങളെ വേര്‍പിരിഞ്ഞ് കര്‍ത്താവിനോട് ചേര്‍ന്ന കാര്യം ഹൃദയ നുറുക്കത്തോടെ അറിയുന്നു.

ചര്‍ച്ചിന്റെ ഫേസ് ബുക്ക് പേജില്‍ ഏപ്രില്‍ 15-നു പോസ്റ്റ് ചെയ്തു. കര്‍ത്താവിനുവേണ്ടി ഡോറിസ് വളരെ നീണ്ടകാലം പോരാട്ടം നടത്തി. തന്നോടുകൂടെയായിരിക്കാന്‍ കര്‍ത്താവ് അവനെ വീട്ടിലേക്ക് വിളിച്ചിരിക്കുന്നു. സഭ അറിയിച്ചു.

ശനിയാഴ്ച രാവിലെ സഭയുടെ നേതൃത്വത്തില്‍ ശവസംസ്ക്കാര ശുശ്രൂഷ നടത്തി. 2022 ഒക്ടോബറില്‍ ഡോറിസിന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ് നല്‍കി ആദരിച്ചിരുന്നു.

ഏറ്റവും കൂടുതല്‍ കാലം ഒരേ ചര്‍ച്ചിന്റെ പാസ്റ്ററായി സേവനം അനുഷ്ഠിച്ചതിനാണിത്. റെക്കോര്‍ഡ് പരിശോധിച്ചപ്പോള്‍ ഡോറിസ് 72 വര്‍ഷവും 61 ദിവസവും ആ സ്ഥാനം വഹിച്ചു.

ഡോറിസ് 1950-ല്‍ 20-ാം വയസ്സില്‍ റൈസിംഗ് സ്റ്റാര്‍ മിഷണറി ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ പ്രസംഗിക്കാന്‍ തുടങ്ങി. 70 വര്‍ഷത്തിലേറെയായി പ്രസംഗപീഠം വിട്ടിട്ടില്ല.

1944 ഡിസംബര്‍ 25-ന് തന്റെ ആദ്യ പ്രസംഗം നടത്തി. 14-ന് തന്റെ പ്രസംഗ യാത്ര ആരംഭിച്ചു. 1947-ല്‍ റവ ഡോറിസ് ടെക്സാസ് നഗരത്തിലെ റവ. എഫ്.എം ജോണ്‍സണ്‍ എന്ന പേരുള്ള ഒരു പാസ്റ്ററെ സന്ദര്‍ശിച്ചു. അദ്ദേഹം ഡോറിസിനോട് റൈസിംഗ് സ്റ്റാര്‍ മിഷണറി ചര്‍ച്ചില്‍ അതിഥി പാസ്റ്ററായി പ്രസംഗിക്കാന്‍ അവസരം നല്‍കി.

പക്ഷെ അദ്ദേഹം ഒരു രോഗിയായിരുന്നു. തന്റെ സ്ഥാനത്ത് പ്രസംഗിക്കാമോ എന്നു ഡോറിസിനോട് ചേദിച്ചു. ഡോറിസ് പ്രസംഗിച്ചശേഷം സഭയിലെ എല്ലാ അംഗങ്ങളും വളരെ സന്തുഷ്ടരായി. ശേഷം അവര്‍ക്ക് എപ്പോഴെങ്കിലും ഒരു പാസ്റ്ററെ ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടാമെന്ന് ഡോറിസിനോട് പറയുകയും ചെയ്തു.

1950-ല്‍ അവര്‍ ഒരു പാസ്റ്ററെ തിരയുകയായിരുന്നു. അങ്ങനെ ഡോറിസിനെ വീണ്ടും കാണുവാനും ചര്‍ച്ചിലേക്ക് ക്ഷണിക്കുകയും ചെയ്തു. അങ്ങനെ ജൂണിലും ഓഗസ്റ്റിലും അവര്‍ ഡോറിസിനെ പ്രസംഗിക്കാന്‍ ക്ഷണിച്ചു. ഓഗസ്റ്റ് 27-ന് സഭ ഡോറിസിനെ ചര്‍ച്ചിന്റെ പുതിയ പാസ്റ്ററായി തിരഞ്ഞെടുത്തു.

2024-ലെ ഈസ്റ്റര്‍ ഞായറാഴ്ച ചര്‍ച്ചില്‍ തന്റെ അവസാന പ്രസംഗവും നടത്തി. ഇത് അവിശ്വസനീയമാണ്. ഡോറിസിന്റെ മകന്‍ മോകിഷബെന്‍ ഫോര്‍ഡ് പറഞ്ഞു. പിതാവ് മനോഹരമായ ഒരു ജീവിതം നയിച്ചു. ഡോറിസിന്റെ ശുശ്രൂഷയുടെ വിജയം സമൂഹത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു.

സഭയില്‍ യുവജനങ്ങളുമായി ഒത്തിണങ്ങി പ്രവര്‍ത്തിക്കാനും സാധിച്ചു. ദുരിത ബാധിതരെ സഹായിക്കുക, ഭക്ഷണവും, വസ്ത്രവും നല്‍കുക, കുടുംബ പരിപാടികള്‍ സംഘടിപ്പിക്കുക, ഫീല്‍ഡ് ട്രിപ്പ് നടത്തുക മുതലായവയാണ് എടുത്തുപറയത്തക്ക പ്രത്യേകത.

അദ്ദേഹത്തോടു ആദര സൂചകമായി പ്രസംഗവേദിയിലെ അദ്ദേഹത്തിന്റെ കസേര 30 ദിവസത്തേക്കു മറയ്ക്കുമെന്ന് സഭാ നേതൃത്വം അറിയിച്ചു. ഭാര്യ ജൂലിറ്റ റൈറ്റ്. രണ്ടു മക്കള്‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.