എഐ പദ്ധതി നടപ്പിലാക്കുന്നു; പ്രവാസികള്‍ക്ക് വന്‍ ഭീഷണിയെന്ന് വിദഗ്ദ്ധര്‍

എഐ പദ്ധതി നടപ്പിലാക്കുന്നു; പ്രവാസികള്‍ക്ക് വന്‍ ഭീഷണിയെന്ന് വിദഗ്ദ്ധര്‍

Breaking News Middle East

ദുബായ് എഐ പദ്ധതി നടപ്പിലാക്കുന്നു; പ്രവാസികള്‍ക്ക് വന്‍ ഭീഷണിയെന്ന് വിദഗ്ദ്ധര്‍

അബുദാബി: പണ്ടൊക്കെ ഇന്ത്യാക്കാര്‍ ഗള്‍ഫില്‍ എന്തെങ്കിലുമൊരു ജോലി കിട്ടിയാല്‍ കൊള്ളാമായിരുന്നു എന്ന ലക്ഷ്യത്തോടെ കടല്‍ കടക്കുമായിരുന്നു.

ഇപ്പോള്‍ പുതു തലമുറ പഠനം ഉള്‍പ്പെടെ അനുബന്ധ ജോലികള്‍ കൂടി ചെയ്യാന്‍ ഗള്‍ഫു നാടുകള്‍ സ്വപ്നമാക്കുന്നു. നമ്മുടെ നാട്ടില്‍ ലഭിക്കാത്ത സൌഭാഗ്യം, മികച്ച ജോലിയും ഉയര്‍ന്ന ശമ്പളവും കാലങ്ങളായുള്ള ഒരു സ്വപ്നമായിരുന്നു. പലരും അത് അനുഭവിക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ ഈ സ്വപ്നത്തിന് വലിയൊരു തിരിച്ചടി മുന്നിലുണ്ടെന്നാണ് യു.എഇ ലെ തൊഴില്‍ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ദുബായ് കിരീടാവകാശിയായ ഷെയ്ക് ഹംദാന്‍സിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ദുബായിയെ ആഗോള സാങ്കേതിക വിദ്യയുടെയും ഇന്നവേഷന്‍ ഹബ്ബായും ഉയര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി അടുത്തിടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനായുള്ള ദുബായ് യൂണിവേഴ്സല്‍ ബ്ളൂപ്രിന്റ് പുറത്തിറക്കി.

അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളും എഐയിലൂടെ ദുബായെ നയിക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്ക്കരിക്കുന്നത്.

ഈ വിവരം താന്‍ സോഷ്യല്‍ മീഡിയായായ എക്സിലൂടെ പുറത്തുവിട്ടു. അടുത്ത വര്‍ഷങ്ങളില്‍ എഐ പരിണാമം ത്വരിതഗതിയിലായി. രാഷ്ട്രങ്ങള്‍ക്കും സര്‍ക്കാരുകള്‍ക്കും നിരവധി അവസരങ്ങള്‍ അവതരിപ്പിക്കുന്നു. അതേ സമയം വേഗത നിലനിര്‍ത്താന്‍ കഴിയാത്തവര്‍ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.

ഇതിനു സാങ്കേതിക വിദ്യയിലെയും കൃത്രിമത്തത്തിലെയും ദ്രുതഗതിയിലുള്ള മാറ്റങ്ങളോട് പ്രതികരിക്കുന്ന വോഗത്തിലുള്ളതും അനുയോജ്യവുമായ പ്രവര്‍ത്തന പദ്ധതികള്‍ ആവശ്യമാണ്.

ഷെയ്ക് ഹംദാന്‍ പോസ്റ്റില്‍ കുറിച്ചു. എഐയുടെ ബ്ളൂപ്രിന്റ് ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ നിന്ന് ദുബായുടെ സമ്പദ് വ്യവസ്ഥയിലേക്ക് 100 ബില്യണ്‍ ദിര്‍ഹം ചേര്‍ക്കുകയും നവീകരണത്തിലൂടെയും ഡിജിറ്റല്‍ സൊല്യൂഷന്‍ സ്വീകരിക്കുന്നതിലൂടെയും സാമ്പത്തിക ഉല്‍പ്പാദന ക്ഷമത 50 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിലൂടെയും ദുബായുടെ സാമ്പത്തിക അജണ്ടയായ ഡിദുന്റെ മുഖ്യ ലക്ഷ്യമാകാന്‍ ഉദ്ദേശിക്കുന്ന ഒരു വാര്‍ഷിക പദ്ധതിയാണിത്.

ഇതിനോടനുബന്ധിച്ച് എല്ലാ ദുബായ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ചീഫ് എഐ ഓഫീസര്‍മാരെ നിയമിച്ചുകൊണ്ട് അവര്‍ പദ്ധതികളുടെ ആദ്യ ബാച്ച് ആരംഭിക്കുകയും കൂടാതെഎല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എഐ വാരവും നടപ്പിലാക്കുമെന്നും അധികൃതര്‍ പറയുന്നു.

ഇന്ന് ആഗോള തൊഴില്‍ മേഖലയില്‍ ഏകദേശം 40 ശതമാനത്തിലധികം എഐയുമായി ബന്ധപ്പെട്ടുള്ളതാണ്. ഇത് വികസിത രാഷ്ട്രങ്ങളില്‍ 60 ശതമാനത്തിനു മുകളിലും. ഉല്‍പ്പാദനക്ഷമതയും ലാഭവുമാണിതിനു പിന്നില്‍. ഒരു വ്യക്തിക്ക് എഐ സാങ്കേതിക വിദ്യയില്‍ എത്രമാത്രം നൈപുണ്യം ഉണ്ട് എന്നതിനെ അനുസരിച്ചായിരിക്കും തൊഴില്‍ സാദ്ധ്യതയെന്നും തൊഴില്‍ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.

എഐയുടെ സൃഷ്ടാക്കള്‍ തന്നെ എഐ സംവിധാനം മാനവ രാശിക്ക് ഭീഷണിയാണെന്നും ഇത് തൊഴിലാളികളെ വളരെ പ്രതികൂലമായി ബാധിക്കുമെന്നും മുന്നറിയ്പ്പ നല്‍കിയിരുന്നു.