ഡ്രോണ്‍ ആക്രമണങ്ങളും സൈനിക അട്ടിമറിയും ഭയന്ന് പുട്ടിന് ഭൂഗര്‍ഭ ബങ്കറിലെന്ന് റിപ്പോര്‍ട്ട്
മോസ്ക്കോ: ഡ്രോണ്‍ ആക്രമണങ്ങളും സൈനിക അട്ടിമറിയും ഭയന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് ഭൂഗര്‍ഭ ബങ്കറില്‍ അഭയം പ്രാപിച്ചതായി റിപ്പോര്‍ട്ട്.
യുക്രൈനുമായുള്ള യുദ്ധം ശക്തമാക്കുന്ന സാഹചര്യത്തില്‍ വധഭീഷണിയെത്തുടര്‍ന്നാണ് പുടിന്റെ പുതിയ നീക്കമെന്ന് അഭ്യൂഹം.
നിലവില്‍ ഔദ്യോഗിക കാര്യങ്ങളില്‍നിന്ന് വിട്ടു നില്ക്കുന്ന അദ്ദേഹം രഹസ്യ ബങ്കറിലിരുന്നാണ് യുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ യുക്രൈന് നടത്തിയ ഓപ്പറേഷനില്‍ ഡ്രോണ്‍ ആക്രമണം റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രംലിന്റെ സുരക്ഷയില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് പുടിന് ഇപ്പോള്‍ തന്റെ സ്ഥിരം വസതികളില്‍ താമസിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
റഷ്യ സാധാരണ നിലയിലാണെന്നും പ്രതിസന്ധികളൊന്നും രാജ്യത്തെ ബാധിക്കുന്നില്ലെന്നും വരുത്തിത്തീര്‍ക്കാനായി പ്രസിഡന്റിന്റെ നേരത്തെ റിക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളാണ് ഔദ്യോഗിക മാധ്യമങ്ങള്‍ വഴി ഇപ്പോള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്.

