വിയറ്റ്നാമില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയതിന് പാസ്റ്റര്‍ക്ക് ഏഴര വര്‍ഷം തടവ്
ഹനോയ്: വിയറ്റ്നാമില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പാസ്റ്റര്‍ വൈ ന്യൂന്‍ അച്ചൂണിനെ (57) വീയറ്റ്നാമിസ് കോടതി ഏഴര വര്‍ഷത്തെ തടവിനു ശിക്ഷിച്ചു.
ദേശീയ ഐക്യ നയത്തെ ദുര്‍ബലപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് മെബാഗ്നാര്‍ഡ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് സെന്‍ട്രല്‍ ഹൈലാന്‍ഡ്സ് എന്നറിയപ്പെടുന്ന ചര്‍ച്ചിന്റെ നേതാവായ പാസ്റ്റര്‍ അച്ചൂണിനെ ആഗസ്റ്റ് 5-ന് നടന്ന നടപടിക്രമങ്ങള്‍ക്കിടിയില്‍ ഡാക്ളാക് പ്രവിശ്യയിലെ പീപ്പിള്‍സ് കോടതി ശിക്ഷ വിധിച്ചത്.
ജയില്‍ശിക്ഷ പൂര്‍ത്തിയാക്കിയതിനുശേഷം നാലു വര്‍ഷത്തെ പ്രൊബോഷണറി മേല്‍നോട്ടത്തില്‍ നിര്‍ത്തുമെന്ന് പറഞ്ഞതായി ക്രിസ്ത്യന്‍ നേതാക്കള്‍ വെളിപ്പെടുത്തി.
2003 മുതല്‍ പാസ്റ്റര്‍ അച്ചൂണ്‍ രജിസ്റ്റര്‍ ചെയ്യാത്ത പ്രൊട്ടസ്റ്റന്റ് മത പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിലും നയിക്കുന്നതിലും ഉള്‍പ്പെട്ടിരുന്നു.
പിന്നീട് അദ്ദേഹം അമേരിക്കയില്‍ താമസിച്ചതായും ഓണ്‍ലൈനിലൂടെയും മറ്റും ചര്‍ച്ചുകളുമായി ബന്ധപ്പെടുകയും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നതായും മാത്രമല്ല ആത്മീയ സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടിയും പ്രവര്‍ത്തനങ്ങള്‍ക്കായി പങ്കാളികളെ നിയോഗിച്ചിരുന്നതായും സഭാ പ്രവര്‍ത്തനങ്ങള്‍ക്കായി 77 ദശലക്ഷത്തിലധികം വിയറ്റ്നാമീസ് ഡോങ് ( 294 ഡോളര്‍) സ്വീകരിച്ചുവെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.

