എഐ അപകടം എല്ലാവരും മറച്ചു വയ്ക്കുന്നു: എഐ ഗോഡ് ഫാദറിന്റെ മുന്നറിയിപ്പ്
നിര്‍മ്മിത ബുദ്ധിയുടെ അതിപ്രസരം അതിവേഗം കുതിച്ചു കയറുമ്പോള്‍ അതിന്റെ പിന്നില്‍ അപകട ഭീഷണിയുണ്ടെന്നും എന്നാല്‍ വന്‍ കിട ടെക് കമ്പനികളാരും തന്നെ ഈ അപകടം തുറന്നു പറയുന്നില്ലെന്നും എഐയുടെ ഗോഡ് ഫാദര്‍ എന്നറിയപ്പെടുന്ന നോബല്‍ ജേതാവ് ജെഫ്രി ഹിന്റണ്‍.
ആര്‍ട്ടിഫിഷ്യല്‍ ന്യൂറല്‍ നെറ്റ് വര്‍ക്കുകളെ കുറിച്ച പഠനത്തിന് ജോണ്‍ ഹോപ് ഫീല്‍ഡിനൊപ്പം 2024-ലെ ഫിസിക്സ് നോബല്‍ പങ്കുവെച്ച ഹിന്റണിന്റെ പതിറ്റാണ്ടുകള്‍ നീണ്ട ഗവേഷണമാണ് എഐയുടെ ഇന്നു കാണുന്ന വികസനത്തിനു അടിസ്ഥാനമിട്ടത്.
ഏറ്റവും പുതിയ എഐ സിസ്റ്റങ്ങള്‍ കൂടുതല്‍ കൂടുതല്‍ സ്മാര്ട്ടായിക്കൊണ്ടിരിക്കുന്നുവെന്നും അവ കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന വിധം മനുഷ്യര്‍ക്ക് മുഴുവനായി മനസ്സിലാകാതെ വരാനിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. എല്ലാവരുടെയും പ്രതീക്ഷയ്ക്കും അപ്പുറമാണ് ഈ വികാസങ്ങള്‍.
കരിയറിന്റെ തുടക്കത്തില്‍ ഈ അപകടം മുന്‍കൂട്ടി കാണാന്‍ സാധിക്കാത്തതില്‍ ഞാനിപ്പോള്‍ ഖേദിക്കുന്നു. എന്തെല്ലാം അപകടങ്ങളാണ് കാത്തിരിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കേണ്ടിയിരുന്നു അദ്ദേഹം പറയുന്നു.

